അമ്പിളിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ മക്കളും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് അമ്പിളീ ദേവി. ബാലതാരമായി സീരിയലുകളിൽ എത്തിയതാണ് അമ്പിളി. കഴിഞ്ഞ 23 വർഷത്തിലേറെയായി മലയാള മിനിസ്‌ക്രീനിലെ സജീവ സാന്നിധ്യവുമാണ് താരം. സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അമ്പിളീ ദേവിയെ താരമാക്കിയത് ടെലിവിഷൻ പരമ്പരകളാണ്.

സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം യൂട്യൂബ് ചാനലിലൂടെയും മറ്റുമായി അമ്പിളി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മൂത്ത മകന്റെ പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച വീഡിയോയാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. മകന്‍ അറിഞ്ഞും അറിയാതെയുമായി പകര്‍ത്തിയ വീഡിയോകൾ ചേർത്തുള്ളതാണ് അമ്പിളിയുടെ പുതിയ വീഡിയോ. ജീവിതത്തിൽ തോറ്റു പോകാതെ എന്നെ പിടിച്ചു നിർത്തിയ ചില വിലപ്പെട്ട നിമിഷങ്ങൾ എന്ന് കുറിച്ചു കൊണ്ടാണ് അമ്പിളി വീഡിയോ പങ്കുവച്ചിരിക്കുന്നത്. നേരത്തെ അമ്മയെപ്പോലെ തനിക്കും നൃത്തത്തിൽ താല്‍പര്യമുണ്ടെന്ന് അമ്പിളിയുടെ മകന്‍ അപ്പു വ്യക്തമാക്കിയിരുന്നു. നൃത്ത മത്സരത്തില്‍ മകന് ഒന്നാം സ്ഥാനം ലഭിച്ച സന്തോഷം ഒരിക്കൽ അമ്പിളീ ദേവി പങ്കുവച്ചിട്ടുണ്ട്.

ALSO READ : സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി, വധു അമേരിക്കന്‍ വിഷ്വല്‍ പ്രൊഡ്യൂസര്‍

അമ്പിളിയെ പോലെ തന്നെ കുഞ്ഞുമക്കളും ഇന്ന് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. അമ്പിളി എപ്പോഴും ഇവരുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം മക്കൾക്കൊപ്പം നടത്തിയ അമ്പിളിയുടെ യാത്രാ വിഡിയോകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. പുതിയ വീഡിയോക്ക് താഴെ മൂത്ത മകൻ അപ്പുവിന് നിരവധി പേരാണ് ആശംസകൾ നേരുന്നത്.

തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോടെ അമ്പിളീ ദേവി അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. തുമ്പപ്പൂവ് എന്ന പരമ്പരയിലൂടെയായിരുന്നു അമ്പിളി ദേവി മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്. പരമ്പരയിൽ മായ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

ജീവിതത്തിൽ തോറ്റ് പോകാതെ എന്നെ പിടിച്ചു നിർത്തിയ ചില വിലപ്പെട്ട നിമിഷങ്ങൾ 🥰🥰