Asianet News MalayalamAsianet News Malayalam

'സാരിയുടെ മാജിക്കിനോട് മലയാളി പെണ്‍കൊടികൾ എങ്ങനെ നോ പറയും' : അമേയ പറയുന്നു

എന്തൊക്കെ ധരിച്ചാലും കേരള സാരി ഉടുക്കുമ്പോള്‍ കിട്ടുന്ന കംഫര്‍ട്ടിനോട് മറ്റൊന്നും ചേര്‍ത്തുവയ്ക്കാന്‍ കഴിയില്ലെന്നാണ് അമേയ കുറിച്ചത്.

ameya mathew shared her latest saree wearing photoshoot images
Author
Kerala, First Published Jul 18, 2021, 10:03 PM IST

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെയും ജനപ്രിയ വെബ് സിരീസ് കരിക്കിലൂടെയുമാണ് അമേയ ശ്രദ്ധിക്കപ്പെട്ടത്. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. മനോഹരമായ സാരിയില്‍ കഴിഞ്ഞ ദിവസം അമേയ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും അതിനു നല്‍കിയിരിക്കുന്ന ക്യാപ്ഷനുമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

എന്തൊക്കെ ധരിച്ചാലും കേരള സാരി ഉടുക്കുമ്പോള്‍ കിട്ടുന്ന കംഫര്‍ട്ടിനോട് മറ്റൊന്നും ചേര്‍ത്തുവയ്ക്കാന്‍ കഴിയില്ലെന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അമേയ കുറിച്ചത്. അമേയ പറയുന്നത് നൂറ് ശതമാനം ശരിയാണെന്നാണ് പലരും കമന്റായി പറയുന്നത്. ഹെയര്‍സ്റ്റൈലും ട്രഡീഷണന്‍ ഫീല്‍ കൊടുക്കുന്ന ആഭരണത്തെപ്പറ്റിയും ആരാധകര്‍ കമന്റില്‍ ചോദിക്കുന്നുണ്ട്. ചുരിദാര്‍ ധരിച്ചാലും ജീന്‍സ് ധരിച്ചാലും ഒരു മലയാളി പെണ്‍കൊടിക്ക് ഐശ്വര്യവും കംഫര്‍ട്ടും നല്‍കുന്ന വേഷം സാരിയാണെന്നും അതിന്റെ മാജിക്കിനോട് അവള്‍ക്കൊരിക്കലും നോ പറയാന്‍ സാധിക്കില്ലെന്നുമാണ് അമേയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ട്രഡീഷണല്‍ ലുക്ക് ഫീല്‍ ചെയ്യുന്ന ചുവപ്പില്‍ ഗോള്‍ഡന്‍ വര്‍ക്കുള്ള സില്‍ക് സാരിയോടൊപ്പം, റോയല്‍ ഗ്രീന്‍ കോപിനേഷനിലുള്ള ബൗസുമാണ് പുതിയ ഫോട്ടോഷൂട്ടില്‍ അമേയയുടെ വേഷം. മോഡല്‍ ഫോട്ടോഗ്രഫറായ മിഥിന്‍ലാലാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios