ങ്കർ എന്ന നിലയിലാണ് മലയാളികളിലേക്ക് അശ്വതി ശ്രീകാന്ത് നടന്നുകയറിയത്. എന്നാലിപ്പോൾ പേരിനൊപ്പം പറയാൻ വിശേഷണങ്ങൾ ഏറെയുണ്ട് അശ്വതിക്ക്. നടി, എഴുത്തുകാരി, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് തുടങ്ങി അങ്ങനെ കുറേയധികം വിശേഷണങ്ങൾ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു.

ടിവി ആങ്കർ എന്ന നിലയിൽ നിന്ന് മാറി നടിയുടെ വേഷത്തിലെത്തിയത് അടുത്ത കാലത്തായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങളും നിലപാടുകളും എഴുത്തുകളും ഒത്തരി കാലമായി താരം പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ അശ്വതി ഒരു നടിയൊക്കെ ആകുന്നതിന് മുമ്പ് തന്നെ സോഷ്യൽ മീഡിയയിലെ താരമാണ്. 

താരത്തിന്റെ കുറിപ്പുകളും ചിത്രങ്ങളുമെല്ലാം ആരാധകർ ഏറ്റെടുക്കുന്നതും അതുകൊണ്ടാണ്. അടുത്തിടെ പങ്കുവച്ച ചില ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രങ്ങൾക്കൊപ്പം ഇടുന്ന കുറിപ്പുകളും രസകരമായിരിക്കും എന്നതാണ് അശ്വതിയുടെ പ്രത്യേകത. 

കരിമഷിയെഴുതിയ ഒരു ക്ലോസ് ചിത്രത്തിന് 'അവളുടെ മിഴിയിൽ  കരിമഷിയാലേ  കനവുകളെഴുതിയതാരേ.. (ഈ മഷി പക്ഷേ ഞാൻ തന്നെ എഴുതിയതാ...)- എന്നാണ് അശ്വതി കുറിച്ചത്.  'കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ല...' (എങ്ങനെ മിണ്ടും, പാലായിലെ തോട്ടിൻകരയിൽ പോയിരുന്നാൽ ) - എന്ന് അടുത്ത ചിത്രത്തിന് കുറിപ്പ്. ചിത്രവും കുറിപ്പും ആരാധകർ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ