സിനിമാ താരങ്ങളേയും മിനിസ്‌ക്രീന്‍ താരങ്ങളേയും പോലെതന്നെയാണ് ആരാധകര്‍ക്ക് അവതാരകരും. രഞ്ജിനി ഹരിദാസ്, പേളി മാണി, ആര്യ, മിഥുന്‍, അശ്വതി തുടങ്ങിയവരെല്ലാം മലയാളിക്ക് സുപരിചിതരുമാണ്. ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച അവതാരകയാണ് ലക്ഷ്മി നക്ഷത്ര.   

ലക്ഷ്മിയുടെ സംസാരശൈലിയും അവതരണരീതിയുമെല്ലാം ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മിനി സ്‌ക്രീനില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ലക്ഷ്മി ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസമാണ് ലക്ഷ്മിയുടെ പഴയകാലചിത്രങ്ങള്‍കൊണ്ടുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അമ്മയുടെ സുന്ദരിക്കുട്ടി ആരാണെന്നറിയാമോ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ വൈറലാകുന്നത്. ഇതിനോടകംതന്നെ വീഡിയോ ലക്ഷ്മിയുടെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

വീഡിയോ കാണാം

 

 

 
 
 
 
 
 
 
 
 
 
 
 

Ammede sundariii kuttyyy araaaaa♥️♥️♥️♥️♥️♥️

A post shared by anjana Komalan (@anjana.komalan) on Jul 10, 2020 at 8:11pm PDT