പേളി മാണിയെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ടെലിവിഷന്‍ ഷോകളിലെ തിളങ്ങുന്ന അവതാരക, നടി, ബിഗ് ബോസ് സീസണ്‍ ഒന്നിലെ റണ്ണറപ്പ് തുടങ്ങി വിശേഷണങ്ങള്‍ ഏറെയാണ് താരത്തിന്. അതുമാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ബിഗ് ബോസ് പ്രണയം സഫലമാക്കി ശ്രീനിഷിനെ വിവാഹം ചെയ്ത താരത്തിന്റെ ഓരോ വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ട്. അച്ഛനെക്കുറിച്ചുള്ള താരത്തിന്റെ കുറിപ്പ് കുറച്ചുകാലം മുമ്പ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു.

'ഞാന്‍ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ എന്റെ കണ്ണില്‍നിന്നും കണ്ണീര്‍ പൊഴിയുന്നുണ്ടായിരുന്നു. ഒരുതരം ആനന്ദക്കണ്ണീര്‍. കരണം ഞാന്‍ ഒരു ഹീറോയില്‍നിന്നും മറ്റൊരു ഹീറോയിലേക്കുള്ള നടപ്പാതയിലായിരുന്നു. എന്റെ ജീവിതം മാറ്റിമറിച്ച രണ്ട് ഹീറോകള്‍.' എന്നു തുടങ്ങിയ പഴയ ആ കുറിപ്പ് പേളീ മാണിക്ക് തന്റെ അച്ഛനോടുള്ള സ്‌നേഹത്തിന്റെ തനിമയാര്‍ന്ന അടയാളപ്പെടുത്തലായിരുന്നു.

താരം വീട്ടില്‍ ക്വറന്റൈനിലായതിനാല്‍ അച്ഛന്റെ ബര്‍ത്ത്‌ഡേ ആഘോഷിക്കാതിരിക്കുന്നതും, അച്ഛനൊരു ആശംസാകാര്‍ഡ് നല്‍കാതിരിക്കുന്നതുമെങ്ങനെ. എന്നാല്‍ പേളി നല്‍കിയ ആശംസാകാര്‍ഡുകണ്ട് ആരാധകര്‍തന്നെ ആകെ ഞെട്ടിയിരിക്കുകയാണ്. താരം സ്വന്തമായുണ്ടാക്കിയ കാര്‍ഡും കുറിപ്പും താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

'ദിവസങ്ങളായിട്ട് വീട്ടിനകത്തുതന്നെയാണ്. എന്നാല്‍ പ്രത്യേകതകളാര്‍ന്നൊരു ജന്മദിനത്തിനായി ഒരു ആശംസാകാര്‍ഡും ആവശ്യമായിരുന്നു. എന്റെ അച്ഛനുവേണ്ടി ഞാന്‍ സ്‌നേഹംകൊണ്ടുണ്ടാക്കിയ ആശംസാകാര്‍ഡിതാ. ഹാപ്പി ബര്‍ത്ത്‌ഡേ ഡാഡി.' എന്നുപറഞ്ഞാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.