രശ്മിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ആഘോഷ് വൈഷ്ണവമാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

അവതാരികയായി മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് രശ്മി ബോബന്‍. അവതാരികയില്‍നിന്ന് പരമ്പരകളിലേക്കും സിനിമയിലേക്കും എത്തിയ താരം, ഇന്ന് മലയാളിയുടെ ഒഴിച്ചുകൂടാനാകാത്ത അഭിനയേത്രിയാണ്. താരത്തെപ്പോലെതന്നെ മലയാളികള്‍ക്ക് പ്രിയങ്കരനാണ് താരത്തിന്റെ ഭര്‍ത്താവ് മലയാളത്തിലെ പ്രശസ്തനായ സംവിധായകന്‍ ബോബന്‍ സാമുവലും. ഒന്നിച്ച് പരമ്പരയില്‍ വര്‍ക്ക് ചെയ്യുന്നതിനിടെയായിരുന്നു രശ്മിയുടേയും ബോബന്റെയും വിവാഹം.

View post on Instagram

രശ്മിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയായില്‍ തരംഗമായിരിക്കുന്നത്. ആഘോഷ് വൈഷ്ണവമാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സാരിയിലുള്ള ചിത്രങ്ങള്‍ നിമിഷങ്ങള്‍കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു രക്ഷയുമില്ല, ഇത്രയുംകാലം കഴിവൊക്കെ എവിടെയായിരുന്നു, രവിവര്‍മ്മയുടെ ചിത്രം പോലെയുണ്ട് തുടങ്ങിയ കമന്റുകള്‍കൊണ്ട് പൊതിഞ്ഞിരിക്കുകയാണ് ആരാധകര്‍.

View post on Instagram

മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, പോക്കിരിരാജ, ബാബാ കല്ല്യാണി, റെഡ് ചില്ലീസ് തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളില്‍ താരം പ്രധാനപ്പെട്ട വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.