വീണ്ടും ബിഗ് ബോസ് ചർച്ചയാകുന്നതിനിടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തുകയാണ് ഏഞ്ചൽ.

ബിഗ് ബോസ് മൂന്നാം സീസണിൽ മത്സരാർത്ഥിയായി എത്തി അധികം പിടിച്ചു നിൽക്കാനാകാതെ പുറത്തുപോയ താരമാണ് ഏഞ്ചൽ തോമസ്. എന്നാൽ കുറഞ്ഞ സമയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ ഏഞ്ചലിന് സാധിച്ചു. ആദ്യ ഘട്ടത്തിൽ വളരെ ഊർജസ്വലതയോടെ ഗെയിം കളിച്ച ഏഞ്ചലിന് പിന്നീടുണ്ടായ ഉത്സാഹക്കുറവായിരുന്നു ബിഗ് ബോസിന് പുറത്തേക്കുള്ള വഴി തെളിച്ചത്.

ബിഗ് ബോസിൽ എത്തിയ ശേഷം വലിയ ആരാധകരാണ് ഏഞ്ചലിനുള്ളത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറ്റെടുക്കുകയാണ് ആരാധകർ. അടുത്തിടെ നടന്ന ബിഗ് ബോസ് സീസൺ മൂന്ന് ഫിനാലെയിൽ മണിക്കുട്ടൻ വിജയി ആയിരുന്നു. വീണ്ടും ബിഗ് ബോസ് ചർച്ചയാകുന്നതിനിടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തുകയാണ് ഏഞ്ചൽ.

View post on Instagram

ഗ്ലാമറസ് ലുക്കിലാണ് ഏഞ്ചലിന്റെ ഫോട്ടോഷൂട്ട്. കിടിലൻ ലുക്കിലുള്ള ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നേരത്തെയും നിരവധി ഫോട്ടോഷൂട്ടുകളുമായി ഏഞ്ചൽ എത്തിയിരുന്നു. ആലപ്പുഴ സ്വദേശിയാണ് ഏയ്ഞ്ചലിന്‍റെ യഥാർത്ഥ പേര് ടിമ്മി സൂസൻ തോമസ് എന്നാണ്. മോഡലിങ്ങിനൊപ്പം പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനർ കൂടിയാണ് താരം. 

View post on Instagram
View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona