മമ്മൂട്ടിയുടെ വൈശാഖ് ചിത്രം 'മധുരരാജ' തീയേറ്ററുകളില്‍ വലിയ വിജയം നേടുന്നതിന് പിന്നിലെ ഒരു കാരണം അതിലെ ആക്ഷന്‍ രംഗങ്ങളുടെ മികവാണ്. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്ന രംഗങ്ങളില്‍ കഥാപാത്രങ്ങളുടെ പഞ്ചുകളും കിക്കുകളും മാത്രമല്ല ഉള്ളത്. ഒന്നിലധികം വേട്ടനായ്ക്കള്‍ പങ്കെടുക്കുന്ന സാഹസിക രംഗങ്ങള്‍ അന്ത്യത്തോടടുത്ത ഭാഗങ്ങളിലെ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. ആ സീക്വന്‍സുകളില്‍ പങ്കെടുത്തതിന്റെ അനുഭവം ഓര്‍ക്കുകയാണ് നടി അന്ന രാജന്‍. ലിസി എന്ന കഥാപാത്രത്തെയാണ് മധുരരാജയില്‍ അന്ന അവതരിപ്പിച്ചിരിക്കുന്നത്. 

ഒരിക്കലും മറക്കാനാവാത്തതും ജീവിതത്തില്‍ ഏറ്റവും ഭയന്നുപോയതുമായ നിമിഷങ്ങള്‍. ഇത്തരമൊരു ചിത്രത്തിന്റെയും ആക്ഷന്‍ സീക്വന്‍സിന്റെയും ഭാഗമായതില്‍ അഭിമാനം. മമ്മൂക്ക, വൈശാഖ് സാര്‍, പീറ്റര്‍ ഹെയ്ന്‍ സാര്‍, സാജന്‍ സജി സിറിയക് (ഡോഗ് ട്രെയ്‌നര്‍) എന്നിവര്‍ക്ക് നന്ദി- അന്ന രാജന്‍

താന്‍ പങ്കെടുത്ത ആക്ഷന്‍ സീക്വന്‍സിന്റെ ചിത്രങ്ങളും വീഡിയോയും സഹിതമാണ് അന്ന രാജന്‍ ഫേസ്ബുക്കില്‍ ഇത് സംബന്ധിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്.