Asianet News MalayalamAsianet News Malayalam

രശ്മിക മന്ദാനയുടെ 'പുതിയ വീഡിയോ' വൈറല്‍; വീണ്ടും വില്ലന്‍ ഡീപ്പ് ഫേക്ക്.!

അതേസമയം, ഡീപ്പ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച്  നിർമ്മിച്ച വീഡിയോ വൈറലായതിന് പിന്നാലെ സമാന കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തിരുന്നു. 

Another deepfake video of Rashmika Mandanna goes viral vvk
Author
First Published Nov 13, 2023, 9:11 AM IST

മുംബൈ: സോഷ്യല്‍ മീഡിയയില്‍ നാഷണല്‍ ക്രഷ് എന്ന വിളിപ്പേരുള്ള നടിയാണ് രശ്മിക മന്ദാന. അടുത്തിടെ രശ്മികയുടെ ഒരു  'ഡീപ്ഫേക്ക്' വീഡിയോ വൈറലായി വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. സാറ പട്ടേല്‍ എന്ന ബ്രിട്ടീഷ് ഇന്‍ഫ്ല്യൂവെന്‍സറുടെ വീഡിയോയില്‍ രശ്മികയുടെ തല ചേര്‍ത്താണ് വീഡിയോ വൈറലായത്. 

ഇതിന് പിന്നാലെ  ദില്ലി  വനിത കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ നൽകിയ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. സംഭവത്തിൽ മെറ്റയടക്കം സാമൂഹിക മാധ്യമ  കമ്പനികളുമായി പൊലീസ് ആശയവിനിമയം തുടങ്ങിയെന്നാണ് വിവരം. 

അതേ സമയം വീണ്ടും രശ്മികയുടെ ഒരു ഡീപ്പ് ഫേക്ക് വീഡിയോ വൈറലാകുകയാണ്, എന്നാല്‍ ഈ ക്ലിപ്പ് ആദ്യത്തെ വൈറൽ വീഡിയോ പോലെ അശ്ലീലമെന്ന് പറയാന്‍ പറ്റില്ല. മറ്റൊരു പെൺകുട്ടിയുടെ മുഖത്ത് രശ്മികയുടെ മുഖം മോർഫ് ചെയ്ത രീതിയിലാണ് വീഡിയോ. ക്രഷ്മിക എന്ന പേരിലുള്ള രശ്മികയുടെ ഫാന്‍ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @crush.mika

ഇത് ആദ്യമായല്ല, ഒരു നടന്റെ മുഖം ഒറിജിനലിനൊപ്പം മോർഫ് ചെയ്യുന്നത്. നേരത്തെ, അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ നിരവധി മോർഫ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അതേസമയം, ഡീപ്പ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച്  നിർമ്മിച്ച വീഡിയോ വൈറലായതിന് പിന്നാലെ സമാന കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തിരുന്നു. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോൾ, ദീപിക പദുക്കോൺ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിർമ്മിച്ചതായാണ് കണ്ടെത്തൽ. സംഭവം പിടിക്കപ്പെട്ടതോടെ ഉപയോക്താവ് തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു.

ബൂം ലൈവ് റിപ്പോർട്ട് അനുസരിച്ച്, മുമ്പ് @crazyashfan എന്നറിയപ്പെട്ടിരുന്ന ഒരു എക്സ് അക്കൗണ്ടാണ് ഇതിന് പിന്നിൽ. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അക്കൗണ്ടിന്റെ ഉടമ താരങ്ങളുടെത് എന്ന് തോന്നിക്കുന്ന അശ്ലീല വിഡിയോ പങ്കുവെച്ചത്. ഇത്തരത്തിലുള്ള 39 പോസ്റ്റുകളാണ് അക്കൗണ്ടിൽ ഉണ്ടായിരുന്നത്. സമാനമായ നാല് അക്കൗണ്ടുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്. ഡീപ്ഫേക്ക് ട്രെൻഡ് ബോളിവുഡിലെ പ്രമുഖരെ മാത്രമല്ല ബാധിച്ചിരിക്കുന്നത്. ഒരു പരസ്യത്തിൽ തന്റെ ശബ്ദം ക്ലോൺ ചെയ്തതിന് എഐ ക്ലോൺ ആപ്പിനെതിരെ കേസ് ഫയൽ ചെയ്ത് ഹോളിവുഡ് സൂപ്പർസ്റ്റാർ സ്കാർലറ്റ് ജോഹാൻസെൻ രംഗത്തെത്തിയിരുന്നു. 

വ്യക്തിയുടെ മുഖത്തെ സവിശേഷതകൾ, ഭാവങ്ങൾ, ശബ്ദ പാറ്റേണുകൾ, ടാർഗെറ്റ് ചെയ്ത വ്യക്തിക്ക് പ്രത്യേകമായുള്ള മറ്റ് സവിശേഷതകൾ ഉണ്ടെങ്കിൽ അത് എന്നിവ തിരിച്ചറിയുകയും മാപ്പ് ചെയ്യുകയും ചെയ്യുന്നു. വീഡിയോകളിലോ ചിത്രങ്ങളിലോ മറ്റ് വ്യക്തികളിലേക്കോ ഈ പുനർനിർമ്മിച്ച ഡാറ്റ ചേർക്കാൻ  എഐയ്ക്ക് കഴിയും. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക, വ്യാജവാർത്തകൾ സൃഷ്‌ടിക്കുക, ആൾമാറാട്ടം നടത്തുക തുടങ്ങിയവയ്ക്ക് ഇത് ഉപയോഗിക്കാനാകുമെന്നത് ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്.

കാട്ടുതീ പോലെ പടര്‍ന്ന് 'രശ്മികയുടെ ഡീപ്പ് ഫേക്ക് വീഡിയോ': കത്തി രോഷം, നടപടി.!

നല്‍കിയ വാക്ക് പാലിക്കാന്‍ സാധിക്കാതെ രാം ചരണ്‍; വല്ലതും നടക്കുമോ എന്ന് ആരാധകര്‍.!
 

Follow Us:
Download App:
  • android
  • ios