വയനാട്ടുകാരിയായ അനു സിത്താര ലോക്ക്ഡൗണ്‍ സമയത്താണ് യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. വയനാട്ടിലെ കലാകാരന്മാരെ പരിചയപ്പെടുത്താനും, വയാനാടിന്റെ ദൃശ്യഭംഗി എല്ലാവര്‍ക്കുമായി കാണിക്കാനുമുള്ള ഉദ്യമമാണ് ചാനലെന്നാണ് അനു പറയുന്നത്.

വയനാട്ടുകാരിയായ അനുവിന് വലിയ ആരാധക കൂട്ടം തന്നെയുണ്ട്. അനുവിന്റെ വിശേഷങ്ങൾ ആരാധകർ വലിയ ആകാംക്ഷയോടെയാണ് ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ  വീട്ടിൽ തന്നെയുള്ള വലിയൊരു കൃഷിത്തോട്ടം പരിചയപ്പെടുത്തുകയാണ് അനു സിത്താര.

ഓറഞ്ചും സപ്പോട്ടയും മൾബറിയും വിവിധയിനം ചെടികളും ഫലവൃക്ഷങ്ങളും ഔഷധച്ചെടികളുംപച്ചക്കറികളുമെല്ലാം ഉള്ള തോട്ടത്തിൽ അതി മനോഹരമായ പഴയൊരു കുളവും കാണാം. രസകരമായ വീഡിയോയിൽ വിഷ്ണുവിന്റെ എയർഗണ്ണും അനു പരിചയപ്പെടുത്തുന്നുണ്ട്.

കലോത്സവ വേദികളില്‍ നിന്ന് മലയാള സിനിമയിലേക്കെത്തി, ശക്തമായ കഥാപാത്രങ്ങളുമായി സിനാമാരംഗത്ത് ചുവടുറപ്പിച്ച താരമാണ് അനു സിത്താര. അടുത്തിടെ ഇറങ്ങിയ നിരവധി ചിത്രങ്ങളില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അവര്‍ വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുകയാണ്.