സ്വത്ത് ജീവിതപ്രശ്‌നമല്ല. സ്വത്ത് ഇല്ലെങ്കിലും ജീവിക്കാം. പക്ഷെ സമാധാനവും സ്വാതന്ത്ര്യവുമാണ് വേണ്ടതെന്നും അനു പറയുന്നുണ്ട്.

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അനുശ്രീ ആരവ്. ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ച അനുശ്രീ പിന്നീട് നായികയായി മാറുകയായിരുന്നു. അനുശ്രീയുടെ വിവാഹവും കുഞ്ഞിന്റെ ജനനവും ദാമ്പത്യ പ്രശ്നങ്ങളുമെല്ലാം പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. സംഭവത്തെ കുറിച്ച് സംസാരിച്ച് അനുശ്രീയും വിഷ്ണുവും രംഗത്ത് വന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അനുശ്രീ. 

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം മറുപടി പറയുന്നത്. കൂടുതൽ ആളുകൾക്കും അറിയേണ്ടത് ഭർത്താവില്ലാതെ ഒറ്റക്ക് ജീവിക്കുന്നതിനെക്കുറിച്ച് ആണെന്നും തനിക്ക് ലഭിച്ച കോമൺ ചോദ്യങ്ങൾക്കെല്ലാം ഒരു മറുപടിയെ ഉള്ളുവെന്നും താരം പറയുന്നു. മറ്റ് ചോദ്യങ്ങൾക്ക് മറുപടി നൽകിയാണ് അനുശ്രീ വീഡിയോ ആരംഭിക്കുന്നത്.

അച്ഛനില്ലാതെ വളര്‍ത്തണം എന്ന് ആഗ്രഹിച്ച ആളല്ല ഞാന്‍. ഭര്‍ത്താവിന്റെ കൂടെ ജീവിക്കണം എന്ന് തന്നെയാണ് ഞാനും ആഗ്രഹിച്ചത്. ഈ ഒരു അവസ്ഥയിൽ വളർന്ന ആളാണ് താൻ എന്നും താരം പറയുന്നുണ്ട്. അങ്ങനെയുള്ള ഞാന്‍ പുറത്ത് വരാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിന്റേതായ കാരണമുണ്ട്. തീര്‍ത്തും വ്യക്തിപരമാണത്. അത് വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് വെളിപ്പെടുത്താത്തത്. പലരുടേയും ചിന്ത വിഷ്ണുവിന്റെ തെറ്റായിരിക്കാം എന്നാകും. ചിലരുടെ ചിന്ത എന്റെ ഭാഗത്തായിരിക്കാം തെറ്റ് എന്നാകും. അങ്ങനെയല്ല, ഞങ്ങള്‍ രണ്ടു പേരുടേയും ഭാഗത്ത് തെറ്റുകളുണ്ടെന്നും താരം പറയുന്നു. പറഞ്ഞ് തീര്‍ക്കാന്‍ പറ്റിയ സാഹചര്യമല്ലെന്ന് താരം വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ നിങ്ങള്‍ ഒരുപാട് ആലോചിച്ച് തല പുണ്ണാക്കണ്ട. ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഏതുവരെ പോകുമെന്ന് നോക്കാമെന്നും അനുശ്രീ പറയുന്നു.

വിജയത്തുടർച്ചയ്ക്ക് പൃഥ്വിരാജ്; ഷാജി കൈലാസിന്റെ 'കാപ്പ' ഇതുവരെ നേടിയത്

സ്വത്ത് ജീവിതപ്രശ്‌നമല്ല. സ്വത്ത് ഇല്ലെങ്കിലും ജീവിക്കാം. പക്ഷെ സമാധാനവും സ്വാതന്ത്ര്യവുമാണ് വേണ്ടതെന്നും അനു പറയുന്നുണ്ട്. ഉടനെ തന്നെ സീരിയിലിലേക്ക് തിരികെ വരും. ഇപ്പോഴത്തെ ജീവിതത്തില്‍ വളരെ ഹാപ്പിയാണ്. ബുദ്ധിമുട്ടുണ്ടായപ്പോള്‍ ചേര്‍ത്ത് നിര്‍ത്തിയത് എന്റെ കുടുംബക്കാരാണ്. തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നുന്നില്ലെന്നും താരം പറയുന്നുണ്ട്.