33-ാം പിറന്നാൾ ആഘോഷിക്കുന്ന റോബിന്.
ബിഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി പ്രേക്ഷക പ്രിയം നേടിയ ആളാണ് റോബിൻ രാധാകൃഷ്ണൻ. റോബിനെ പോലെ തന്നെ ഇന്ന് മലയാളികൾക്ക് സുപരിചിതയാണ് പ്രതിശ്രുത വധു ആരതി പൊടിയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ റോബിന് പിറന്നാൾ ആശംസകളുമായി എത്തിയ ആരതി പൊടിയുടെ പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്.
33-ാം പിറന്നാൾ ആഘോഷിക്കുന്ന റോബിന് ഇൻസ്റ്റഗ്രാമിലൂടെയാണ് ആരതി ആശംസകൾ നേർന്നത്. 'ഒരു വർഷം കൂടി ആരംഭിച്ചിരിക്കുന്നു, നിങ്ങൾ എന്നത്തേക്കാളും ആകർഷകവും മനോഹരവുമായി മാറിയിരിക്കുന്നു. ജന്മദിനാശംസകൾ, പ്രിയപ്പെട്ടവനെ. എന്റെ സന്തോഷത്തിന്റെ ഇടം,' എന്നാണ് ആരതി കുറിച്ചത്. റോബിനൊപ്പം പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ആരതിയുടെ പോസ്റ്റ്. ആരതിയുടെ ആശംസയ്ക്ക് താഴെ കമന്റുമായി റോബിനും എത്തി. 'സർപ്രൈസിന് നന്ദി ആരതി പൊടി. ഒരു ബാച്ചിലർ എന്ന നിലയിൽ എന്റെ അവസാനത്തെ ജന്മദിനമാണിത്. 33 വയസ്സ് തികഞ്ഞിരിക്കുന്നു', എന്നാണ് റോബിൻ കുറിച്ചത്.
നിരവധി പേരാണ് ആരതിയുടെ പോസ്റ്റിന് താഴെ റോബിന് ആശംസകളുമായി എത്തുന്നത്. ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സ്വപ്നങ്ങളുമെല്ലാം പൂവണിയട്ടെ എന്നൊക്കെയാണ് ആരാധകർ ആശംസിക്കുന്നത്. ഏതോ ഒരു മുൻജന്മ ബന്ധം പോലെ അദ്ദേഹത്തെ ആത്മാർത്ഥമായി സ്നേഹിച്ചവർ ഇന്നും കൂടെയുണ്ട്. ജീവിത യാത്രയിൽ നല്ലത് മാത്രം സംഭവിക്കട്ടെ' എന്നാണ് ഒരാൾ പിറന്നാൾ ആശംസകൾ നേർന്ന് കുറിച്ചത്.
റോബിനെ അഭിമുഖം ചെയ്യാന്‍ വന്ന അവതാരകരില്‍ ഒരാളായിരുന്നു ആരതി. അവിടെ നിന്നുമാണ് ഇരുവരുടെയും സൗഹൃദം തുടങ്ങുന്നത്. പിന്നീട് അത് പ്രണയത്തിലേക്ക് വഴി മാറി. അവിടെന്ന് വിവാഹത്തിലേക്ക് എത്തി. ഇതിനിടെ റോബിനെതിരെ ഒരുപാട് വിമർശനങ്ങളും ട്രോളുകളുമെല്ലാം വന്നപ്പോഴും വിവാദങ്ങളിൽ പെട്ടപ്പോഴും എല്ലാ പിന്തുണയുമായി ആരതി ഉണ്ടായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഈ വർഷം അവസാനം വിവാഹം ഉണ്ടാകുമെന്നാണ് വിവരം.
പണംവാരിക്കൂട്ടി 'ലിയോ', എന്നാലും കേരളത്തിൽ ഒന്നാമൻ ആ ചിത്രം; പക്ഷേ ട്വിസ്റ്റ് ഉടൻ..!
