തന്റെ ആദ്യ തമിഴ് സിനിമയിലെ ​ഗാനരം​ഗം പങ്കുവെച്ചു കൊണ്ടായിരുന്നു ആരതിയുടെ പോസ്റ്റ്.

ബി​ഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി പ്രേക്ഷക പ്രിയം നേടിയ ആളാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ഷോയിൽ നിന്നും പുറത്തുവന്ന ശേഷം തന്റെ കുഞ്ഞ് വലിയ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുകയാണ് റോബിനിപ്പോൾ. താരത്തെ പോലെ മലയാളികൾക്ക് സുപരിചിതയാണ് പ്രതിശ്രുത വധു ആരതി പൊടി. രണ്ട് ദിവസം മുൻപ് ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. റോബിന് പിന്നാലെ സഹമത്സരാർത്ഥികളുടെ വിമർശനങ്ങൾക്ക് ആരതിയും പാത്രമായിട്ടുണ്ട്. 'ആരാണ് ആരതി പൊടി ? എന്ന് ചോദിച്ച് കൊണ്ടുള്ള റിയാസ് സലീമിന്റെ വീഡിയോ ശ്രദ്ധനേടിയിരുന്നു. പ്രകോപനപരമായ കമന്റ് റിയാസ് പറഞ്ഞിട്ടും ആരതി പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഇതിന് മറുപടിയെന്നോണം ആരതി പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

തന്റെ ആദ്യ തമിഴ് സിനിമയിലെ ​ഗാനരം​ഗം പങ്കുവെച്ചു കൊണ്ടായിരുന്നു ആരതിയുടെ പോസ്റ്റ്. 'ആരാണ് ആരതി പൊടിയെന്ന് ചോദിച്ചവർക്ക്.... ഇപ്പോൾ ഉത്തരം ഊഹിക്കാൻ കഴിയുന്നുണ്ടോ?' എന്നാണ് തന്റെ സിനിമയുടെ ​ഗാനം പങ്കുവെച്ചുകൊണ്ട് ആരതി പൊടി ചോദിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. 

'അതുപൊളിച്ചു പൊടി. ഇതുപോലെ മറുപടി കൊടുക്കണം. അത് വെറുതെ നാവു കൊണ്ടല്ല ആക്ഷനിൽ ആവണം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. കാണേണ്ടവർ കാണും. കൊള്ളേണ്ടവർക്ക് കൊള്ളും. മറ്റുള്ളവർക്ക് ചോദിക്കാൻ മാത്രമെ അറിയൂ പ്രവർത്തിക്കാൻ അറിയില്ല. നിങ്ങൾക്ക് അത് ചെയ്തു കാണിക്കാൻ അറിയാം. അതാണ് നിങ്ങളുെ അവരും തമ്മിലുള്ള വ്യത്യാസം', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

View post on Instagram

റിയാസിന് ക്യു ആന്റ് എ സെക്ഷനിലായിരുന്നു ആരതിയെ പൊടിയെ കുറിച്ചുള്ള ചോദ്യം വന്നത്. 'ഹു ദ ഹെൽ ഈസ് ആരതി പൊടി?' എന്നാണ് റിയാസ് ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. സ്വന്തം കഴിവുകൊണ്ട് വളർന്ന ആരെങ്കിലുമാണെങ്കിൽ എനിക്ക് അറിയാൻ ചാൻസുണ്ട്. ഇനി അതല്ല പോപ്പുലറായ ഒരാളെ ബോയ്ഫ്രണ്ട് ആക്കിയതുകൊണ്ട് മാത്രം പോപ്പുലറായ വ്യക്തിയാണ് ആരതി പൊടിയെങ്കിൽ‌ എനിക്ക് അറിയാൻ ചാൻസില്ല. അത്തരം ആളുകൾക്ക് വേണ്ടി എന്റെ സമയം ഞാൻ ചിലവഴിക്കാറില്ലെന്നും റിയാസ് പറഞ്ഞിരുന്നു. 

ബൗളിങ്ങും ഗംഭീര ബാറ്റിങ്ങുമായി ഉണ്ണി മുകുന്ദൻ, ഒപ്പം മറ്റ് താരങ്ങളും; കേരള സ്ട്രൈക്കേഴ്സ് പോരാട്ടത്തിന് സജ്ജം