ബോളിവുഡ് നടൻ ഗോവിന്ദയും ഭാര്യ സുനിത അഹൂജയും വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 37 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. 

കൊച്ചി: നടന്‍ ഗോവിന്ദയും ഭാര്യ സുനിത അഹൂജയും വിവാഹ മോചനത്തിന് ശ്രമിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബോളിവുഡിലെ ചൂടേറിയ വാര്‍ത്ത. 37 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതാനും മാസങ്ങൾക്കുമുമ്പ് സുനിത ഗോവിന്ദയ്ക്ക് ഡൈവോഴ്സ് നോട്ടീസ് അയച്ചിരുന്നുവെങ്കിലും അതിനുശേഷം ഒരു നീക്കവും ഉണ്ടായിട്ടില്ലെന്ന് കുടുംബത്തോട് അടുപ്പമുള്ള ഒരു സ്രോതസ്സ് ഇടൈംസിനോട് പറഞ്ഞത്. 

അതേസമയം, തങ്ങളുടെ വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് താന്‍ പുതിയ സിനിമയുടെ തിരക്കിലാണ് എന്ന് പറഞ്ഞ് ഗോവിന്ദ ഒഴിഞ്ഞുമാറിയെന്നാണ് ഇടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെ, ഗോവിന്ദയുടെ മാനേജർ ശശി സിൻഹ "കുടുംബത്തിൽ നിന്നുള്ള ചില അംഗങ്ങൾ നടത്തിയ ചില പ്രസ്താവനകൾ കാരണം ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങളുണ്ടെന്നും, മറ്റ് വിഷയങ്ങള്‍ ഇല്ലെന്നും" പറഞ്ഞുവെന്നാണ് ഒരു എന്‍റര്‍ടെയ്മെന്‍റ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കഴിഞ്ഞ മാസം ഗോവിന്ദയുടെ ഭാര്യ സുനിത താന്‍ ഗോവിന്ദയ്ക്കൊപ്പമല്ല താമസം എന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. കുട്ടികളുമായി ഗോവിന്ദ താമസിക്കുന്ന ബംഗ്ലാവിന് എതിര്‍വശത്താണ് താന്‍ താമസിക്കുന്നത് എന്ന് സുനിത പറഞ്ഞിരുന്നു. വേർപിരിഞ്ഞ് ജീവിക്കാനുള്ള അവരുടെ തീരുമാനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, മുമ്പ് ബന്ധം സുരക്ഷിതമായി തോന്നിയിരുന്നെങ്കിലും ഇപ്പോൾ തനിക്ക് അങ്ങനെ തോന്നുന്നില്ലെന്ന് പരാമർശിച്ചു.

ഗോവിന്ദയും സുനിതയും 1987 മാർച്ച് 11 നാണ് വിവാഹിതരായത്. ഇവര്‍ക്ക് ടീന അഹൂജ എന്ന മകളും യശ്വർദൻ അഹൂജ എന്ന മകനുമാണ് ഉള്ളത്. 

കഴിഞ്ഞ വർഷം ഹൗട്ടർഫ്ലൈയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗോവിന്ദയുമായുള്ള ബന്ധത്തെക്കുറിച്ച് സുനിത പറഞ്ഞിരുന്നു. കഴിഞ്ഞ 40 വർഷത്തിനിടെ നിരവധി ഉയർച്ച താഴ്ചകളിലൂടെയാണ് തങ്ങൾ കടന്നുപോയതെന്ന് അവർ സമ്മതിച്ചു. താഴ്ചകള്‍ സംഭവിച്ചപ്പോൾ താൻ എല്ലാം സഹിച്ചുവെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.

ആകാംക്ഷ നിറച്ച് 'ഔസേപ്പിന്‍റെ ഒസ്യത്ത്' ട്രെയിലർ പുറത്ത്: ചിത്രം മാർച്ച് 7ന് തിയേറ്ററുകളിൽ

എന്‍റെ പണം കൊണ്ട് എന്‍റെ ഇഷ്ടത്തിന് സിനിമ ചെയ്യും, അത് എന്‍റെ അവകാശമാണെന്ന് ഉണ്ണി മുകുന്ദന്‍