ബോളിവുഡ് താരമാണെങ്കിലും കേരളത്തിലും നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. നിലവിൽ ഷീറോ എന്ന മലയാളം സിനിമയുടെ ചിത്രീകരണത്തിലാണ് താരം. ഇടയ്ക്കിടയ്ക്ക് സണ്ണിയും കുടുംബവും കേരളത്തിലെത്തുന്നുമുണ്ട്. ഇപ്പോഴിതാ സണ്ണി ലിയോണിനൊപ്പമുള്ള ഒരു ചിത്രം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടൻ ചെമ്പൻ വിനോദ്. 

ഇരുവരും നല്ല സുഹൃത്തുക്കളെ പോലെ പോസ് ചെയ്ത ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുന്നത്. 'എ ഗുഡ് സോൾ' എന്നാണ് ചെമ്പൻ വിനോദ് ചിത്രത്തോടൊപ്പം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി കമന്‍റുകളും ചിത്രത്തിന് താഴെ വന്നിട്ടുണ്ട്. താരങ്ങളും ആരാധകരും കമന്‍റിട്ടിട്ടുണ്ട്.

റിമ കല്ലിങ്കൽ, വിനയ് ഫോര്‍ട്ട്, മുഹ്‍സിൻ പരാരി, ജിനോ ജോസ് തുടങ്ങി നിരവധിപേരുടെ കമന്‍റുകള്‍ ഇൻസ്റ്റഗ്രാമിൽ വന്നിട്ടുണ്ട്. ഇതിൽ വിനയ് ഫോർട്ട് നൽകിയിരിക്കുന്ന കമന്‍റാണ് എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. അടുത്തിടെ വൈറലായ നൈസലിന്‍റെ 'മച്ചാനെ, ഇത് പോരെ അളിയാ' എന്ന വാക്കുകളാണ് വിനയ് കുറിച്ചിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona