ചാക്കോച്ചന്റെ പോസ്റ്റിന് ജയസൂര്യ നൽകിയ കമന്റാണ് വൈറലാകുന്നത്. 

ലയാളികളുടെ എക്കാലത്തെയും പ്രിയതാരങ്ങളാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും. ദോസ്ത്, സ്വപ്നക്കൂട്, ലോലിപോപ്പ്, ത്രീ കിംഗ്സ്, 101 വെഡ്ഡിംഗ്സ്, 4 ഫ്രണ്ട്സ്, കിലുക്കം കിലുകിലുക്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചെത്തിയപ്പോൾ പ്രേക്ഷകർക്കത് കുളിർമ്മയുള്ള കാഴ്ചയായി മാറി. സിനിമയ്ക്കകത്തും പുറത്തും നല്ലൊരു സൗഹൃദം സൂക്ഷിക്കുന്നവരുമാണ് ഇവർ. ഇപ്പോഴിതാ ചാക്കോച്ചന്റെ പോസ്റ്റിന് ജയസൂര്യ നൽകിയ കമന്റാണ് വൈറലാകുന്നത്. 

നന്നായി വിയർത്തിരിക്കുന്ന ചിത്രമാണ് ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. “വിയർത്ത് തീർക്കുന്നു, അത് ഇഷ്ടപ്പെടുന്നു” എന്നാണ് ചിത്രത്തിന് താരം നൽകിയ ക്യാപ്ഷൻ.“വിയർത്തതിന് ഇത്ര അഹങ്കരിക്കുന്ന ഒരുത്തനെ ആദ്യമായിട്ട് കാണുവാ..” എന്നായിരുന്നു ജയസൂര്യ നൽകിയ കമന്റ്. എന്തായാലും ചാക്കോച്ചന്റെ പോസ്റ്റും ജയസൂര്യയുടെ കമന്റും ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona