തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം സീ 5ലൂടെ ജൂലൈ ഒമ്പതിന് ഒടിടി റിലീസ് ചെയ്തിരുന്നു. 

ലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര്‍ സിനിമയാണ് ചതുർമുഖം. മഞ്ജുവാര്യരും സണ്ണി വെയ്നും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മഞ്ജു വാര്യർ. ചെറുകുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്. 

‘ഇത് നിങ്ങളെ ഭയപ്പെടുത്തുണ്ടെങ്കിൽ, ഈ ശ്രമം മികച്ചത് തന്നെയാണ്. ചതുർമുഖത്തിന്റെ നിർമ്മാണവേളയിലെ ഈ സ്നിപ്പറ്റ് പങ്കിടുന്നതിൽ അതിയായ സന്തോഷം. ഏറെ അപകടം നിറഞ്ഞ സ്റ്റണ്ടുകൾ സുരക്ഷിതമായി ചെയ്യാൻ എന്നെ സഹായിച്ചതിന് ജി മാസ്റ്റർക്കും അദ്ദേഹത്തിന്റെ ബോയ്സിനും നന്ദി’, എന്നാണ് മഞ്ജു കുറിച്ചത്.

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം സീ 5ലൂടെ ജൂലൈ ഒമ്പതിന് ഒടിടി റിലീസ് ചെയ്തിരുന്നു. രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നീ നവാഗതര്‍ സംവിധാനം ചെയ്ത ചതുര്‍മുഖം ഏപ്രില്‍ എട്ടിനാണ് തിയറ്ററുകളില്‍ റിലീസായത്. എന്നാൽ കൊവിഡ് രൂക്ഷമാവുകയും സെക്കൻഡ് ഷോ നിര്‍ത്തലാക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രദര്‍ശനശാലകളില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. മഞ്ജു ആദ്യമായി റോപ്പ് ഫൈറ്റ് ചെയ്യുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona