യുഎഇ ഭരണകൂടത്തിന്റെ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന് ദുബായിൽ ആയിരുന്ന മമ്മൂട്ടി, കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. 

വതാരികയായി എത്തി മലയാള സിനിമയിൽ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ് നൈല ഉഷ. പൊറിഞ്ചു മറിയം ജോസിലെ താരത്തിന്റെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ നടൻ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കാന്‍ വ്യത്യസ്ത രീതിയില്‍ അവസരം ചോദിക്കുകയാണ് നൈല. ദുബായിയില്‍ വെച്ച് മമ്മൂട്ടിയെ നേരില്‍ കണ്ടപ്പോള്‍ എടുത്ത ചിത്രം പങ്കുവെച്ചായിരുന്നു താരത്തിന്റെ അഭ്യര്‍ത്ഥന. 

ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കുമ്പോള്‍ ഉണ്ടാവുന്ന ആവേശവും അമ്പരപ്പുമാണ് തനിക്ക് മമ്മൂട്ടിയെ കാണുമ്പോള്‍ തോന്നാറെന്ന് നൈല കുറിക്കുന്നു. 

'ആകാശത്തേക്ക് നോക്കുമ്പോള്‍ കോടി കണക്കിന് നക്ഷത്രങ്ങളെ കാണുന്നത് ഒന്ന് ചിന്തിച്ച് നോക്കു. അതു പോലെയാണ് ഞാന്‍ എപ്പോള്‍ മമ്മൂക്കയെ കാണുമ്പോഴും എനിക്ക് അനുഭവപ്പെടുന്നത്. ആരെങ്കിലും ഒന്ന് അദ്ദേഹത്തിന്റെ സിനിമയില്‍ എന്നെ കാസ്റ്റ് ചെയ്യുമോ?' എന്നാണ് നൈല ഉഷ കുറിച്ചത്. 

View post on Instagram

അതേസമയം, യുഎഇ ഭരണകൂടത്തിന്റെ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന് ദുബായിൽ ആയിരുന്ന മമ്മൂട്ടി കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വീസ ലഭിക്കുന്നത് ഇതാദ്യമായാണ്. ഇതിന് മുമ്പ് ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona