കഴിഞ്ഞ വർഷം ജൂൺ ആറിന് ആയിരുന്നു ടൊവിനോക്കും ലിഡിയക്കും ആൺ കുഞ്ഞ് പിറന്നത്. 

ലയാളികളുടെ പ്രിയതാരമാണ് ടൊവിനോ തോമസ്. ബി​ഗ് സ്ക്രീനിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയിൽ സജീവമായ ടൊവിനോ തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം. 

“കഴിഞ്ഞ ലോക്ക്ഡൗൺ സമയത്ത് നീ വന്നു, അന്ന് ഞങ്ങളുടെ ഒരു വെള്ളി രേഖ ആയി. ഒരു വർഷത്തിനുശേഷം നമ്മൾ വീണ്ടും ലോക്ക്ഡൗണിലാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരു തരത്തിൽ ഒരു അനുഗ്രഹമാണത്. ഈ ഒരു വർഷം നിന്നോടൊപ്പം ധാരാളം സമയം ചെലവഴിക്കാൻ എനിക്ക് കഴിഞ്ഞു. സമയത്തേക്കാൾ വിലയേറിയത് മറ്റെന്താണ്! ജന്മദിനാസംസകൾ,” എന്നാണ് ചിത്രത്തോടൊപ്പം ടൊവിനോ കുറിച്ചത്. 

കഴിഞ്ഞ വർഷം ജൂൺ ആറിന് ആയിരുന്നു ടൊവിനോക്കും ലിഡിയക്കും ആൺ കുഞ്ഞ് പിറന്നത്. തഹാൻ പുറമെ ഒരു മകളും ടൊവിനോക്ക് ഉണ്ട്. ഇസ എന്നാണ് മകളുടെ പേര്. ടൊവിനോ സിനിമയിൽ സജീവമായി തുടങ്ങിയതിനു ശേഷമായിരുന്നു വിവാഹം.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona