ബിഗ് ബോസിലൂടെ ആര്യയുടെ അടുത്ത സുഹൃത്തായിമാറിയ വീണ സുന്ദരിപ്പെണ്ണെ എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്.

ഡായ് ബംഗ്ലാവ് എന്ന സൂപ്പര്‍ ഹിറ്റ് ഷോയാണ് ആര്യയെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തിയത്. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലൂടെയും ആര്യ മലയാളികളുടെ ശ്രദ്ധ നേടുകയുണ്ടായി. ആരാധകരെപ്പോലെ ഹേറ്റേഴ്സിനെയും ആര്യ നേടിയെങ്കിലും ഷോയില്‍ ബഹുദൂരം മുന്നോട്ടുപോകാന്‍ കഴിഞ്ഞ ആര്യയ്ക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്. ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തിയതിനുശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആര്യ.സുഹൃത്തുക്കളുമായുള്ള നിമിഷങ്ങളും വ്യക്തിപരമായ മറ്റു വിശേഷങ്ങളുമൊക്കെ ആര്യ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം പങ്കുവച്ച മനോഹരമായ ചിത്രങ്ങളാണിപ്പോള്‍ വൈറലായിരിക്കുന്നത്.

വിന്റേജ് റിഫൈന്‍ഡ് കലണ്ടര്‍ ചിത്രങ്ങളാണെന്ന് പറഞ്ഞാണ് ആര്യ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചരിത്രത്തിലെ വനിതകളില്‍നിന്നും ഇന്‍സ്പിരേഷന്‍ കിട്ടുന്നുവെന്നും താരം പറയുന്നുണ്ട്. ചരിത്രത്തിലെ എക്കാലത്തേയും മികച്ച രാഞ്ജിയായി പറയപ്പെടുന്ന രജപുത്ര റാണിയായിരുന്ന റാണി പത്മിനി അഥവാ പത്മാവതിയായാണ് ഫോട്ടോയില്‍ ആര്യയെത്തുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജാന്‍ മോനി ദാസിന്റെ മേക്കപ്പില്‍ മനോഹരിയായാണ് ആര്യയെത്തുന്നത്.

പുരാതനമായ കോസ്റ്റ്യും മനോഹരമായി ചെയ്തിരിക്കുന്നത് അരുണ്‍ വാസുദേവനാണ്, കൂടാതെ നിഥിന്‍ നന്ദകുമാറാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. അഭിരാമി സുരേഷ്, ലത സംഗരാജു, വീണ നായിര്‍ തുടങ്ങിയലരെല്ലാംതന്നെ ചിത്രത്തിന് കമന്റുമായെത്തുന്നുണ്ട്. ബിഗ് ബോസിലൂടെ ആര്യയുടെ അടുത്ത സുഹൃത്തായിമാറിയ വീണ സുന്ദരിപ്പെണ്ണെ എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്.

View post on Instagram