ഏഷ്യാനെറ്റിന്‍റെ 'ബഡായ് ബംഗ്ലാവ്' എന്ന സൂപ്പർ ഹിറ്റ് ഷോയാണ് ആര്യയെ ടെലിവിഷന്‍ പ്രേക്ഷകർക്ക് കൂടുതൽ പരിചയപ്പെടുത്തിയത്. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലൂടെയും ആര്യ ശ്രദ്ധ നേടി. ആരാധകരെപ്പോലെ ഹേറ്റേഴ്‍സിനെയും ആര്യ നേടിയെങ്കിലും ഷോയില്‍ ബഹുദൂരം മുന്നോട്ടുപോകാന്‍ അവര്‍ക്കു കഴിഞ്ഞു. ബിഗ് ബോസില്‍ നിന്നു മടങ്ങിയെത്തിയതിനു ശേഷം സോഷ്യല്‍ മീഡിയയില്‍, വിശേഷിച്ച് ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് ആര്യ. ബിഗ് ബോസ് സുഹൃത്തുക്കളുമായുള്ള നിമിഷങ്ങളും വ്യക്തിപരമായ മറ്റു വിശേഷങ്ങളുമൊക്കെ ആര്യ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്‍റെ ഒരു പുതിയ ഫോട്ടോ ഷൂട്ട് പങ്കുവച്ചിരിക്കുകയാണ് ആര്യ.

'മറ്റുള്ളവര്‍ക്കു വേണ്ടിയല്ല ഞാന്‍ വസ്ത്രം ധരിക്കുന്നത്, മറിച്ച് എനിക്കുവേണ്ടിയാണ്' എന്നാണ് ആര്യ ചിത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ബിഗ് ബോസില്‍ നിന്ന് മടങ്ങിയെത്തിയതിനു ശേഷവും മിനിസ്ക്രീനില്‍ സജീവമാണ് ആര്യ. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)