ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായിട്ടാണ് മലയാളികളിലേക്ക് അശ്വതി എത്തിയതെങ്കിലും, ഇന്ന് പേരിനൊപ്പം ചേർത്തുവയ്ക്കാൻ വിശേഷണങ്ങള്‍ ഏറെയുണ്ട് താരത്തിന്.  നടി, എഴുത്തുകാരി, ആക്ടിവിസ്റ്റ് തുടങ്ങിയ നിലകളിലെല്ലാം അശ്വതി ശ്രദ്ധ നേടുന്നുണ്ട്. ടിവി അവതാരക എന്ന നിലയില്‍ നിന്ന് മാറി അഭിനയരംഗത്തേക്കും കടന്നിരിക്കുകയാണ് താരമിപ്പോൾ. ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് കടന്നതോടുകൂടി ഫോട്ടോഷൂട്ടുകളും താരം നടത്തുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അശ്വതി ഈ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുമുണ്ട്. അടുത്തിടെ പങ്കുവച്ച ചിത്രത്തിന് ചലർ നൽകിയ കമന്റും അതിനുള്ള താരത്തിന്റെ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

ക്രിസ്തുമസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായതോടെ ചിലർ വിമർശനങ്ങളുമായി എത്തി. താരത്തിന്റെ മേക്കപ്പ് കൂടിപ്പോയി എന്ന അഭിപ്രായത്തോടെയാണ് ചിലരെത്തിയത്. ലാളിത്യത്തോട് കൂടിയ ഫോട്ടോയാണ് നല്ലത്. മേക്കപ്പും കളർ സെറ്റപ്പ് എല്ലാം കഷ്ടം എന്നായിരുന്നു ഒരാൾ കമന്റിട്ടത്. 'പേർസണൽ ലൈഫിൽ പോരെ ലാളിത്യം? മേക്കപ്പൊക്കെ പ്രൊഫെഷന്റെ ഭാഗമാണ്'- എന്ന മറുപടിയാണ് അശ്വതി നൽകിയത്. അതേസമയം നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് ആശംസയുമായി വരുന്നത്.