തിരുവനന്തപുരം: ഏപ്രിൽ 14 വിഷുദിനത്തിൽ ഏഷ്യാനെറ്റിൽ നിരവധി പുതുമയാർന്ന പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നു. രാവിലെ 9 മണിക്ക് മോഹൻലാൽ, അജു വർഗീസ്, ഹണി റോസ് തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന "ഇട്ടിമാണി മെയ്ഡ് ഇൻ ചൈന " യും തുടർന്ന് ഉച്ചക്ക് 12 മണിക്ക് സൗബിനും സൂരജ് വെഞ്ഞാറമൂടും മത്സരിച്ചഭിനയിച്ച " ആൻഡ്രോയിഡ് കുഞ്ഞപ്പനും " സംപ്രേക്ഷണം ചെയ്യുന്നു. 

ഉച്ചകഴിഞ്ഞു 2 മണിക്ക് ജയറാം ടി, രമേശ് പിഷാരടി , ടിനി ടോം. കലാഭവൻ പ്രജോദ് , ഗായികമാരായ സുജാത മോഹൻ , ശ്വേത മോഹൻ തുടങ്ങിയവർ പങ്കെടുക്കുന്ന ചാറ്റ് ഷോ " വീണ്ടും ചില വീട്ടു വിശേഷങ്ങൾ ", എം ജി ശ്രീകുമാർ അവതാരകനായി എത്തുന്ന മ്യൂസിക്കൽ ഗെയിം ഷോ " സരിഗമ" മൂന്ന് മണിക്കും പ്രേക്ഷകർക്കുമുന്നിൽ എത്തുന്നു.
 
വൈകുന്നേരം 4  മണിക്ക്  ജയസൂര്യയുടെ മാസ് എന്റെർറ്റൈനെർ " തൃശൂർപൂരം,  6.30 നു വേൾഡ് ടെലിവിഷൻ പ്രീമിയറിൽ മമ്മൂട്ടി, ഉണ്ണി മുകുന്ദൻ , സിദ്ദിഖ് , അനു സിതാര , കനിഹ , പ്രാചി തുടങ്ങിയവർ അണിനിരന്ന മെഗാ ഹിറ്റ് മൂവി " മാമാങ്കവും സംപ്രേക്ഷണം ചെയ്യുന്നു.