അലീനയെന്ന പെൺകുട്ടിയുടെ ജീവിതയാത്രയുടെ നിറവ്യത്യാസങ്ങളിലൂടെ കടന്നു പോകുന്ന  'അമ്മ അറിയാതെ " യെന്ന  പുതിയ പരമ്പര ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു.
 
'അമ്മ-മകൾ ബന്ധത്തിന്ന്റെ എല്ലാ തീഷ്ണഭാവങ്ങളും ഈ പരമ്പരയിലൂടെ കാണാൻ കഴിയുമെന്നും   ഒറ്റപ്പെടലിന്റെ വേദനയും പ്രതികാരവും ദേഷ്യവും സ്നേഹത്തിനു വേണ്ടി തുടിക്കുന്ന ഹൃദയവുമായി ഒരുപിടി കഥാപാത്രങ്ങൾ പ്രേക്ഷകരുടെ സ്വീകരണമുറിയിൽ എത്തുകയാണെന്നും അണിയറക്കാർ പറയുന്നു.
 
പ്രദീപ് പണിക്കർ തിരക്കഥയെഴുതി പ്രവീൺ കടയ്ക്കാവൂർ സംവിധാനം നിർവഹിക്കുന്ന ഈ പരമ്പര തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7.30 നു ജൂൺ 22 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.