മലയാളിക്ക് ഏറെ സുപരിചിതയായ താരമാണ് സീമ വിനീത്.  തന്റെ ദുർഘടമായ ജീവിതാനുഭവങ്ങൾ തുറന്നുപറഞ്ഞ  സീമ മലായാളികൾക്ക് പ്രിയങ്കരിയായി മാറി. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് പരിപാടിയിലൂടെയാണ് പ്രേക്ഷകർ  സീമയെ അടുത്തറിയുന്നത്. നിരന്തരം നിരവധി ഫോട്ടോഷൂട്ടുകളും മറ്റു വിശേഷങ്ങളും സീമ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സാക്ഷാൽ സീതയുടെ വേഷത്തിലാണ് സീമ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഒപ്പം അതിലേക്ക് നയിച്ച കാരണവും ഒരു കുറിപ്പായി താരം പങ്കുവയ്ക്കുന്നു. 


കുറിപ്പിങ്ങനെ

സീമ സീതയായി മാറിയപ്പോൾ. 
ജീവിതത്തിൽ  ഒരുപാട്  ആരാധന തോന്നിയ കഥാപാത്രം ആയിരുന്നു.  നയൻ‌താര  അനശ്വരമാക്കിയ  ശ്രീരാമരാജ്യം സിനിമയിലെ  സീത   അവരോടുള്ള   ഇഷ്‍ടവും  ആരാധനയും  കൊണ്ടു  ആ  കഥാപാത്രം ഏറെ  എന്നെ  സ്വാധിനിച്ചു...  കൺസെപ്റ്റ്  ഷൂട്ട്‌  എന്ന്  ആദർശ്  എന്നോട് പറഞ്ഞപ്പോൾ  മനസ്സിൽ  ഓടിയെത്തിയ  കഥാപാത്രം  സീത.  അവർ  അത്രയും  മനോഹരമാക്കിയ  സീത  ചെയ്യുമ്പോൾ  അത്രയേറെ  സൂക്ഷ്‍മതയോടെ  ഓരോ  കാര്യങ്ങളും  ഞാൻ  ശ്രദ്ധിച്ചു.  വേഷത്തിലും  ഭാവത്തിലും  മേക്കപ്പിലും   മുടി കെട്ടുപോലും   ഞാൻ  ശ്രദ്ധിച്ചിരുന്നു.  വെറുമൊരു  വേഷം  ആണെങ്കിലും  അതിൽ  പവിത്രത ഉൾക്കൊണ്ടു   അഞ്ച് ദിവസം  മത്സ്യ   മാംസം  ഉപേക്ഷിച്ചു  വൃതം  അനുഷ്‍ഠിച്ചു ആയിരുന്നു  ഈ  ഒരു ഷൂട്ടിന്  വേണ്ടി  എന്നെ ഞാൻ  ഒരുക്കിയത്.  തെറ്റുകുറ്റങ്ങൾ  ഉണ്ടാവാം  പൊറുക്കണം. ഒരുപാട്  പേരോട്  നന്ദിയുണ്ട്.  ഒപ്പം അതിമനോഹരമായി  ചിത്രങ്ങൾ പകർത്തിയ  ആദർശ്. അതിമനോഹരമായി  ഹെയർ  സ്റ്റൈൽ   ചെയ്‍തു  തന്ന  സഹോദരി മിക.. എല്ലാത്തിനും ഒപ്പം ഉണ്ടായിരുന്ന  Syam Muralee.  Arun Achaari. വളരെ  പെട്ടെന്ന്,  വസ്‍ത്രം  പറഞ്ഞത് പോലെ  തുന്നിത്തന്ന  കുപ്പായം  കടയിലെ  ചേട്ടൻ   കട.  നിർദ്ദേശിച്ചു  സഹായിച്ച  Santhy SJഎല്ലാവരെയും  നന്ദി അറിയിക്കുന്നു  എന്നോടൊപ്പം നിന്നതിനു നന്ദി. നിങ്ങളുടെ  അഭിപ്രായം  അറിയിക്കണം.  ആ  അഭിപ്രായം ആണ്  എന്നെ പോലെ  ഉള്ളവരുടെ  അംഗീകാരം.
 സീമ 

സീമ സീതയായി മാറിയപ്പോൾ..... ജീവിതത്തിൽ ഒരുപാട് ആരാധന തോന്നിയ കഥാപാത്രം ആയിരുന്നു ... നയൻ‌താര അനശ്വരമാക്കിയ ...

Posted by Seema Vineeth on Wednesday, 14 October 2020