രാജ്യമൊന്നാകെ അടച്ചുപൂട്ടിയിരിക്കുന്ന സ്ഥിതിയില്‍ പരമ്പരകളെല്ലാം മുടങ്ങിയിട്ട് ആഴ്‍ചകളായി. പരമ്പരകളുടെ ഷൂട്ടിംഗ് മുടങ്ങിയിട്ട് ഒരു മാസവും കഴിഞ്ഞു. ദൂരദര്‍ശന്‍ അടക്കമുള്ള ചാനലുകള്‍ പഴയ പരമ്പരകള്‍ റീ-ടെലീകാസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഒരു കാലത്തെ ഹിറ്റ് പരമ്പരകളുമായി ഏഷ്യാനെറ്റ് പ്ലസ് എത്തുകയാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് 06.30 മുതലാണ് പരമ്പരകള്‍ സംപ്രേക്ഷണം ചെയ്യുന്നത്.

വൈകിട്ട് 06.30 ന് ഓട്ടോഗ്രാഫ്, 07.00 ന് എന്റെ മാനസപുത്രി, 07.30 ന് ഓമനത്തിങ്കള്‍ പക്ഷി, 09.00 ന് ഓര്‍മ്മ, 09.30 ന് സ്വാമി അയ്യപ്പന്‍, 10.00 ന് സന്മനസുള്ളവര്‍ക്ക് സമാധാനം എന്നിങ്ങനെയാണ് സംപ്രേക്ഷണസമയം.

തിങ്കള്‍ മുതല്‍ വ്യാഴം വരെ വെകീട്ട് 08.00 ന് സ്റ്റാര്‍ സിംഗറും വെള്ളിയാഴ്ച 08.00 ന് സംഗീതസാഗം റിയാലിറ്റി ഷോയും പുനസംപ്രേക്ഷണം ചെയ്യുന്നുണ്ട്.