ശുദ്ധഹാസ്യത്തെ മനോഹരമായി അവതരിപ്പിച്ച് പ്രേക്ഷകപ്രീതിയില്‍ സ്ഥിരമായി മുന്നില്‍ നില്‍ക്കുന്ന, പുതിയതാരങ്ങളെ മലയാളക്കരയ്ക്ക് നല്‍കുന്ന ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സ് ലോക്ക്ഡൗണിനുശേഷം വീണ്ടും സ്വീകരണ മുറികളിലേക്കെത്തുന്നു. ജഗദീഷും റിമി ടോമിയും  മീരാ അനിലും ജഡ്മാരായും അവതാരകരായും എത്തുന്ന കോമഡി സ്റ്റാര്‍സിന്റെ രണ്ടാമത്തെ സീസണാണ് ഇപ്പോഴുള്ളത്. ഒട്ടനവധി കലാകാരന്മാരെ മലയാളത്തിന് സമ്മാനിക്കുന്ന കോമഡി സ്റ്റാര്‍സ് വീണ്ടും എത്തുകയാണ്. 

ജൂലൈ ഒന്നുമുതലാണ് സംപ്രേക്ഷണം പുനരാരഭിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 10 മണിക്കാണ് സംപ്രേക്ഷണം. കോമഡി സ്റ്റാര്‍സ് തിരികെയെത്തുന്നു എന്ന ഏഷ്യാനെറ്റിന്റെ പ്രൊമോ വീഡിയോ കോമഡി സ്റ്റാര്‍സ് ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. കോമഡി സ്റ്റാര്‍സ് തുടങ്ങുമ്പോള്‍ പറയാനുള്ള കടുകട്ടിയായ ഇംഗ്ലീഷ് വാക്കുകള്‍ ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു നോക്കി പഠിക്കുന്ന ജഗദീഷും, ഇടയ്ക്കിടെ തട്ടിവിടാനുള്ള ടിന്റുമോന്‍ കോമഡികള്‍ റിമിയും പഠിക്കുന്നതാണ് പ്രൊമോയിലുള്ളത്.

ജഗദീഷിന്റെ പാട്ടും റിമിയുടെ ടിന്റുമോന്‍ കോമഡിയും വളരെയധികം മിസ് ചെയ്യുന്നുണ്ടെന്നാണ് കോമഡി സ്റ്റാര്‍സ് ആരാധകര്‍ പറയുന്നത്.