കുടുംബവിളക്ക് താരം ആതിര മാധവ് പങ്കുവച്ച ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത പരമ്പരയാണ് കുടുംബവിളക്ക്(Kudumbavilak). സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതമാണ് പരമ്പരയുടെ പ്രധാന വിഷയം. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുന്ന സുമിത്രയുടെ അതിജീവനം വളരെ മികച്ച അടിത്തറയോടെ അവതരിപ്പിക്കുന്നതില്‍ പരമ്പര വിജയിച്ചുകഴിഞ്ഞു. പരമ്പരയിലെ താരങ്ങള്‍ ഓരോരുത്തരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. സ്‌ക്രീനിന് അകത്തും പുറത്തും താരങ്ങളോട് സ്‌നേഹം കാണിക്കാന്‍ ആരാധകര്‍ മത്സരിക്കാറുമുണ്ട്. പരമ്പരയിലെ സുമിത്രയുടെ മരുമകളായ ഡോക്ടര്‍ അനന്യയായി സ്‌ക്രീനില്‍ എത്തുന്നത് ആതിര മാധവാണ്.

സോഷ്യല്‍മീഡിയയിലും സജീവമായ ആതിരയുടെ വിശേഷങ്ങളെല്ലാം സ്വന്തം വീട്ടിലെ കുട്ടി എന്ന നിലയ്ക്കാണ് ആരാധകരും സ്വീകരിക്കാറുള്ളത്. അടുത്തിടെയായി താന്‍ ഗര്‍ഭിണിയായ വിശേഷങ്ങളാണ് ആതിര പങ്കുവയ്ക്കാറുള്ളതും, ആരാധകര്‍ ആവേശത്തോടെ സ്വീകരിക്കാറുള്ളതും. അങ്ങനെ ആതിര കഴിഞ്ഞദിവസം പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഒന്നാകെ വൈറലായിരിക്കുന്നത്. ലൊക്കേഷനിലെത്തി ഡോക്ടര്‍ അനന്യയായപ്പോള്‍ കുഞ്ഞിന്റെ വല്ല ഒച്ചയും കേള്‍ക്കുമോ എന്നറിയാനായി സ്റ്റെതസ്‌കോപ് സ്വന്തം ചെവിയില്‍ വച്ച് മറുഭാഗം വയറ്റില്‍ വച്ചുനോക്കുന്ന ആതിരയാണ് വീഡിയോയില്‍ ഉള്ളത്. മനോഹരമായൊരു പാട്ടോടുകൂടെ ആതിര തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സന്തോഷം തോനുന്ന കമന്റുകളോടെ ആരാധകര്‍ വീഡിയോ വൈറലാക്കിക്കഴിഞ്ഞു. എപ്പോഴുമുള്ളതുപോലെ തന്റെ മനോഹരമായ പുഞ്ചിരിയോടെയാണ് ഈ വീഡിയോയിലും ആതിരയുള്ളത്. പരമ്പരയില്‍ ശീതളായി എത്തിയിരുന്ന അമൃത എന്റെ കൊച്ച് എന്നാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം

View post on Instagram