തന്നോട് ജാഡ കാണിച്ച ശിവനിട്ട് ചെറുതായൊരു പണി കൊടുക്കുകയാണ് അഞ്ജലി. 

ലയാളി പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ പരമ്പരയാണ് സാന്ത്വനം (Santhwanam). റേറ്റിംഗില്‍ എല്ലായിപ്പോഴും മുന്നിലെത്താറുള്ള പരമ്പരയിലെ ഓരോ കഥാപാത്രങ്ങളേയും ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ശിവാഞ്ജലിയുടെ (Sivanjali) പ്രണയ മുഹൂര്‍ത്തങ്ങളിലൂടെയും, സംഘര്‍ഷഭരിതമായ മറ്റനേകം നിമിഷങ്ങളിലൂടെയും കടന്നുപോകുന്ന പരമ്പര ആകാംക്ഷയേറുന്ന മുഹൂര്‍ത്തങ്ങളാണ് ആരാധകര്‍ക്ക് സമ്മാനിക്കുന്നത്. സാന്ത്വനം വീട്ടിലെ ഹരികൃഷണനും ഭാര്യ അപര്‍ണയും വീട്ടില്‍ പോയതും, അവര്‍ മടങ്ങിയെത്തില്ലേയെന്ന ആശങ്കയുമായിരുന്നു കഴിഞ്ഞ കുറച്ച് ആഴ്ചകളായി പരമ്പര ചര്‍ച്ച ചെയ്തത്. എന്നാല്‍ ആ സംഗതികളെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി നേരെയായിട്ടുണ്ട്. ഗര്‍ഭിണിയായ അപര്‍ണ സ്വന്തം വീട്ടില്‍ കുറച്ചുദിവസം നിന്നശേഷം തിരികെയെത്തുകയായിരുന്നു.

എന്നാല്‍ തിരികെയെത്തിയ അപര്‍ണയെ ഹോസ്പിറ്റലില്‍ കാണിക്കുന്നതിനായി അമ്മ കാറുമായി വരുന്നു എന്നതാണ് ഇപ്പോഴത്തെ വിഷയം. ചെക്കപ്പിന് എങ്ങനൊണ് ഹോസ്പിറ്റലിലേക്ക് പോകുന്നത് എന്ന് അപര്‍ണയോട് അമ്മ ചോദിക്കുമ്പോള്‍, ടാക്‌സി വിളിച്ചാണെന്നാണ് അപര്‍ണ മറുപടി പറയുന്നത്. എന്നാല്‍ ടാക്‌സി വിളിക്കേണ്ടെന്നും, വീട്ടിലെ കാറുമായി താന്‍ വരാമെന്നുമാണ് അപര്‍ണയുടെ അമ്മ പറയുന്നത്. എന്നാല്‍ ഈ സംഭവമറിഞ്ഞ സാന്ത്വനം വീട്ടിലെ ഏടത്തിയമ്മ ദേവിക്ക് ചെറിയ സങ്കടം വരുന്നുണ്ട്. ഇത്രകാലം അപര്‍ണയെ തിരിഞ്ഞു നോക്കാത്ത കുടുംബം, ഒരു കുഞ്ഞിക്കാല്‍ വരുന്നതോടെ അപര്‍ണയെ സാന്ത്വനം വീട്ടില്‍നിന്നും അകറ്റുമോ എന്നാണ് എല്ലാവരുടേയും പേടി. എന്നാല്‍ മക്കള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ ഏത് അമ്മമാര്‍ക്കായാലും ടെന്‍ഷന്‍ ഉണ്ടാകുമെന്നും, അപര്‍ണയുടെ അമ്മയുടെ കാര്യവും അങ്ങനെ എടുത്താല്‍ മതിയെന്നുമാണ് അഞ്ജലി ദേവിയോട് പറയുന്നത്.

ഹരിയുടേയും അപര്‍ണയുടേയും പ്രശ്‌നത്തില്‍ മുങ്ങിപ്പോകാതെതന്നെ ശിവാഞ്ജലിയുടെ പ്രണയനിമിഷങ്ങളും പരമ്പരയെ കൂടുതല്‍ ആസ്വാദ്യമാക്കുന്നുണ്ട്. വീട്ടിലേക്ക് ഹലുവയും മുല്ലപ്പൂവും വാങ്ങിയെത്തിയ ശിവനിട്ട് അഞ്ജലി നെസൊയി പണിയും കൊടുക്കുന്നുണ്ട്. ശിവന്‍ വീട്ടിലെ റൂമില്‍ ഹലുവയും മുല്ലപ്പൂവും കൊണ്ടുവയ്ക്കുന്നുണ്ട്. എന്നാല്‍ ഹലുവയാണ് അഞ്ജലി ആദ്യം കാണുന്നത്. പൊതിയഴിച്ച്, എനിക്ക് കൊണ്ടുവന്നതാണല്ലേ എന്നുപറഞ്ഞ് അഞ്ജലി ഹലുവയെടുക്കുമ്പോള്‍, അല്ല അഞ്ജലിക്കല്ല എന്നുപറഞ്ഞ് ശിവന്‍ ഹലുവ തിരികെ വാങ്ങുകയാണ്. ശിവന്‍ ഹലുവ വാങ്ങിയത് അനിയന്‍ കണ്ണനുവേണ്ടിയും, മുല്ല വാങ്ങിയത് അഞ്ജലിക്കുവേണ്ടിയുമാണ്. എന്നാല്‍ കണ്ണന് ശിവന്‍ ഹലുവ കൊടുക്കുമ്പോള്‍, ഹലുവ മാത്രമല്ല കണ്ണാ.. എന്നുപറഞ്ഞ് അഞ്ജലി മുല്ലപ്പൂവും കണ്ണന് കൊടുക്കുകയാണ്. ജാഡയിട്ട ശിവന് അങ്ങനെതന്നെ വേണമെന്നാണ് ആരാധകര്‍ പറയുന്നത്.