''എന്‍റെ സ്നേഹത്തിന് ജന്മദിനാശംസകള്‍. ഇവിടെ എന്നും ഞാനുണ്ടാകും. ഇത്രയും വേഗം വളരല്ലേ മോളേ...''

മകള്‍ ഹയയുടെ മൂന്നാം പിറന്നാളിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ ആസിഫ് അലി. മകനും മകളും കേക്കിന് മുന്നില്‍ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രവും ഒപ്പം മകളുടെ മുടികെട്ടിക്കൊടുക്കുന്ന ചിത്രവുമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇത്രയും വേഗം വളരല്ലേ മോളേ എന്നാണ് ആസിഫിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടുള്ള കുറിപ്പ്. 

''എന്‍റെ സ്നേഹത്തിന് ജന്മദിനാശംസകള്‍. ഇവിടെ എന്നും ഞാനുണ്ടാകും. ഇത്രയും വേഗം വളരല്ലേ മോളേ. ഡാഡിക്ക് ഈ ചെറിയ കാര്യങ്ങളൊന്നും നഷ്ടപ്പെടുത്താനാവില്ല'' ആസിഫ് അലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2013 മെയ 26നാണ് ആസിഫ് അലിയും സമ മസ്റീനും വിവാഹിതരായത്. ഇരുവര്‍ക്കും ആദം അലി എന്ന മകനുമുണ്ട്. 

View post on Instagram