ചാനല്‍ ഷോകളില്‍ അവതാരകയായി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. സ്വതസിദ്ധമായ അവതരണശൈലിയാണ് താരത്തിനെ ശ്രദ്ധേയാക്കിയതും. ടെലിവിഷന്‍ അവതാരക എന്നതിലുപരി ഒരു സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും കൂടിയാണ് അശ്വതി. തന്റെ  നിലപാടുകള്‍ തുറന്നുപറയാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനുമായി നിരന്തരം താരമെത്താറുണ്ട്. തന്റെ ആരാധകരുമായി സംവദിക്കാനും അശ്വതി എപ്പോഴും സമയം കണ്ടെത്തുത്താറുണ്ട്.

താരം കഴിഞ്ഞദിവസം പങ്കുവച്ച ചിത്രം ഇതിനോടകംതന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. 'സിംപ്ലിസിറ്റി...അതാണെന്റെ  മെയിന്‍ എന്ന് മിസ്സിസ് ശ്രീകാന്ത്' എന്നു പറഞ്ഞ് കറുത്ത സാരിയുടുത്തുനില്‍ക്കുന്ന താരത്തിനെ സെല്‍ഫ് ട്രോളാണല്ലോയെന്നുപറഞ്ഞാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഈ കൊറോണാക്കാലത്ത് എങ്ങോട്ടാണ് യാത്ര എന്നും, ടിവിയല്‍ കാണുന്നില്ലല്ലോയെന്നും, 'എന്റമ്മേ! ഇംഗ്ലീഷ് പറഞ്ഞ് പറഞ്ഞ് മടുത്തു' എന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യയുടെ ഡയലോഗെല്ലാം പറഞ്ഞാണ് ആരാധകര്‍ താരത്തോടുള്ള സ്‌നേഹം അറിയിക്കുന്നത്.

അതിനുകൂടെതന്നെ പണ്ടത്തെ തന്റെ കോളേജിലെ യൂണിയന്‍ മെമ്പര്‍മാരുടെ ചിത്രവും താരം ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ത്തന്നെ ഐശ്വര്യമുള്ള മുഖവുമായി നില്‍ക്കുന്ന അശ്വതിയെ ആളുകള്‍ തിരിച്ചറിയുമെന്നത് നേരാണ്. ആ ചിത്രവും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.