ഈയടുത്തായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്

പ്രേക്ഷകരുടെ ഇഷ്ടജോഡികളാണ് രാഹുൽ രാമചന്ദ്രനും അശ്വതിയും. എന്നും സമ്മതമെന്ന സീരിയലിലൂടെ ആരാധകരെ സമ്പാദിച്ചവരാണ് ഇരുവരും. സീരിയലിലെ ജോഡികൾ ജീവിതത്തിലും ഒരുമിക്കുന്നുവെന്ന വാർത്ത സന്തോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. യുട്യൂബ് ചാനലിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുമെല്ലാം സജീവമാണ് ഇരുവരും. തങ്ങളുടെ വിശേഷങ്ങൾ തന്നെയാണ് യുട്യൂബ് ചാനലിലൂടെ അശ്വതിയും രാഹുലും പങ്കുവെക്കാറ്. അടുത്തിടെ ഒരു സീരിയലിൽ നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട് നടൻ വിവാദത്തിൽപെട്ടിരുന്നു. അതിനെതിരെ വസ്തുത തുറന്ന് പറഞ്ഞ് രാഹുലും അശ്വതിയും ഇൻസ്റ്റഗ്രാം ലൈവിലും എത്തിയിരുന്നു.

ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ കോർത്തിണക്കിയ റീൽ ശ്രദ്ധേയമാവുകയാണ്. ഉന്നോട് വാഴ്‌വത് ആനന്ദമേ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് ചിത്രങ്ങൾ. അശ്വതിയാണ് പോസ്റ്റ്‌ പങ്കുവച്ചത്. ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

ഈയടുത്തായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്. എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രണയം ആരംഭിക്കുന്നത് പരമ്പരയിലൂടെയായിരുന്നില്ല. അതിനു മുന്‍പു തന്നെ ഇരുവരും പ്രണയത്തിലായിരുന്നു. പിന്നീടാണ് സീരിയലിലെത്തുന്നത്. ഇവര്‍ ഒന്നിച്ച് ചെയ്ത റീലുകള്‍ മിക്കതും ഹിറ്റായി. റീല്‍ കപ്പിള്‍ എന്ന നിലയില്‍ അംഗീകരിക്കപ്പെട്ടു. അപ്പോഴും പ്രണയ വാര്‍ത്ത പലരും അറിയില്ല. ഞങ്ങള്‍ പ്രണയത്തിലാണ് എന്നറിഞ്ഞ ശേഷം പലരില്‍ നിന്നും നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കേണ്ടി വന്നു. രാഹുലിന് ഞാന്‍ ചേരുന്നില്ല, വണ്ണം കൂടുന്നു തുടങ്ങിയ ബോഡി ഷെയ്മിംഗായിരുന്നുവെന്ന് അശ്വതി നേരത്തെ പറഞ്ഞിരുന്നു.

View post on Instagram

രണ്ടു പേര്‍ പരസ്പരം ഇഷ്ടപ്പെടുന്നു എന്നറിഞ്ഞിട്ടും എന്തിനാണ് ഇത്തരത്തില്‍ അഭിപ്രായം പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നത് എന്ന് മനസിലാകുന്നില്ല. എന്നും സമ്മതത്തിലെ കഥാപാത്രത്തിന് വേണ്ടിയാണ് വണ്ണം കൂട്ടിയത്. മോശം കമന്റകള്‍ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഇപ്പോള്‍ അതൊന്നും കാര്യമാക്കാറില്ലെന്നും അശ്വതി പറഞ്ഞിരുന്നു.

ALSO READ : വിദഗ്‍ധ ചികിത്സയ്ക്ക് ആശുപത്രിയിലേക്ക്? ബിഗ് ബോസിനെ തീരുമാനം അറിയിച്ച് വിഷ്‍ണു

WATCH : 'ഇത് എന്‍റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

'ഇത് എന്റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം Part 1| Firoz Khan