വിനോദ പരിപാടികളില്‍ അവതാകരകയുടെ വേഷത്തില്‍ സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. സ്വതസിദ്ധമായ അവതരണ ശൈലിയാണ് അശ്വതിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥയാക്കുന്നത്. റേഡിയ ജോക്കിയില്‍ തുടങ്ങി ടെലിവിഷനിലെ  എണ്ണം പറഞ്ഞ അവതാരകയായി മാറിയ അശ്വതിക്ക് ആരാധകര്‍ ഏറെയാണ്.  'ഠാ ഇല്ലാത്ത മുട്ടായികള്‍' എന്ന പേരില്‍ ഒരു പുസ്തകവും അശ്വതിയുടേതായ ശൈലിയില്‍ ശ്രദ്ധ നേടിയിരുന്നു. 

നര്‍മത്തില്‍ ചാലിച്ചുള്ള അവതരണ ശൈലി സ്ക്രീനില്‍ മാത്രമല്ല എഴുത്തിലും ഉണ്ടെന്നാണ് പുതിയ ഒരു പോസ്റ്റ് കാണുമ്പോള്‍ വ്യക്തമാകുന്നത്. സാൂഹിക മാധ്യമങ്ങളില്‍ സജീവമായ താരം നിരന്തരം രസകരമായ വാര്‍ത്തകള്‍ക്ക് വിഷയമാകാറുണ്ട്. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ അശ്വതി പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

'എന്നെ കണ്ടതും ഒരു സെൽഫി എടുക്കണമെന്ന് ഒരേ നിർബന്ധം. കുറെ കാലത്തെ ആഗ്രഹം ആണത്രേ. പിന്നെ ഞാനായിട്ട് എതിര് പറഞ്ഞില്ല !” എന്ന് മമ്മൂക്ക' എന്ന രസകരമായ കുറിപ്പായിരുന്നു മമ്മൂട്ടിയോടൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്ത് അശ്വതി എഴുതിയത്. ആരാധകരുമായി കമന്‍റ്  ബോക്സില്‍ സല്ലപിക്കാനും അശ്വതി സമയം കണ്ടെത്താറുണ്ട്. ചിത്രത്തിന് താഴെയുള്ള കമന്‍റുകള്‍ക്ക് രസകരമായ മറുപടികളാണ് അശ്വതി കുറിക്കുന്നത്.

പോസ്റ്റിങ്ങനെ.

“എന്നെ കണ്ടതും ഒരു സെൽഫി എടുക്കണമെന്ന് ഒരേ നിർബന്ധം. കുറെ കാലത്തെ ആഗ്രഹം ആണത്രേ. പിന്നെ ഞാനായിട്ട് എതിർത്തില്ല !” (എന്ന്
മമ്മൂക്ക)