തമ്മിലറിയാത്ത രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ കുടുംബ പരമ്പരയാണ് തൂവല്‍സ്പര്‍ശം. 

മ്മിലറിയാത്ത രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ കുടുംബ പരമ്പരയാണ് 'തൂവല്‍സ്പര്‍ശം'. കുട്ടിക്കാലത്ത് ഒരുമിച്ച് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയാണ്. ഒരാൾ പൊലീസ് ഓഫിസറും മറ്റേയാൾ കുറ്റവാളിയുമാകുന്ന മോസ് ആൻഡ് ക്യാറ്റ് ത്രില്ലറാണ് പരമ്പരയുടെ പ്രമേയം.

മോഡലിംഗില്‍ നിന്ന് സ്‌ക്രീനിലേക്കെത്തിയ അവന്തിക മോഹനാണ് പരമ്പരയിലെ പ്രധാന വേഷമായ പൊലീസുകാരി ശ്രേയയെ അവതരിപ്പിക്കുന്നത്. ആത്മസഖി എന്ന പരമ്പരയിലെ നന്ദിത എന്ന കഥാപാത്രമായാണ് അവന്തിക മോഹന്‍ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. ചേക്ലേറ്റ്, മക്കള്‍ തുടങ്ങി നിരവധി പരമ്പരകളിലൂടെയും നൃത്തവേദികളിലൂടെയും മലയാളിക്ക് പരിചിതയായ സാന്ദ്രാ ബാബുവാണ് മാളുവായി സ്‌ക്രീനിലെത്തുന്നത്.

ഇപ്പോഴിതാ പൊലീസ് വേഷത്തിലുള്ള അവന്തികയുടെ പുതിയ റീൽ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പുത്തൻ ട്രൻഡ് ഗാനത്തിനൊപ്പം ഡാൻസ് മോഷൻ ചെയ്യുന്ന വീഡിയോ അവന്തികയാണ് പങ്കുവച്ചിരിക്കുന്നത്. സഹോദരിയായി എത്തുന്ന സാന്ദ്രാ ബാബുവും വീഡിയോയിലുണ്ട്. മറ്റൊരു പൊലീസ് വേഷം ചെയ്യുന്ന നവീനും യൂണിഫോമിൽ ദൃശ്യങ്ങളിൽ കാണാം. പരമ്പരയിലെ പൊലീസും കള്ളനും കൂട്ടായോ, കള്ളിപ്പെണ്ണിനെ പിടിച്ചോ തുടങ്ങിയ തമാശ ചോദ്യങ്ങളുമായാണ് ആരാധകർ എത്തുന്നത്.

ലെന്‍സ് ആന്‍ഡ് ഷോട്ട് മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലാല്‍ജിത്ത് നിര്‍മ്മിക്കുന്ന പരമ്പരയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത് ശ്രീജിത്ത് പാലേരിയാണ്. ദീപന്‍ മുരളി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഓമന ഔസോപ്പ്, യവനിക, പ്രഭാശങ്കര്‍ തുടങ്ങി വലിയൊരു താരനിരയും പരമ്പരയിലുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona