ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത് ചലചിത്രമേഖലയിലെ സ്വജന പക്ഷപാതത്തിനെ കുറിച്ചുള്ള വിവരങ്ങളാണ്. സിനിമാ താരമെന്ന നിലയില്‍ പ്രശസ്തനാവുന്നതിന് മുന്‍പ് കരണ്‍ ജോഹറില്‍ നിന്ന് നേരിട്ട അനുഭവം വിവരിക്കുന്ന പ്രമുഖ നടന്‍ ആയുഷ്മാന്‍ ഖുറാനയുടെ പ്രതികരണങ്ങളാണ് ഇത്തരത്തില്‍ വൈറലായവയില്‍ ഒന്ന്. സിനിമാ മോഹവുമായി കരണ്‍ ജോഹറിനെ ബന്ധപ്പെട്ട സമയത്ത് നേരിട്ട തിക്താനുഭവത്തേക്കുറിച്ച് ആയുഷ്മാന്‍ ഖുറാന നേരത്തെ നടത്തിയ പ്രതികരണമാണ് ചലചിത്ര മേഖലയിലെ സ്വജനപക്ഷപാതത്തിന്‍റെ തെളിവായി ഉയര്‍ത്തിക്കാണിക്കുന്നത്.

ഇതൊരു ആത്മഹത്യയാണോ കൊലപാതകമോ?; പ്രതികരിച്ച് കങ്കണ

ഒരു അഭിമുഖത്തിന് ശേഷം കരണ്‍ ജോഹര്‍ നല്കിയ ലാന്‍ഡ് ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ആദ്യം അവഗണിക്കുകയും പിന്നീട് തങ്ങള്‍ താരങ്ങള്‍ക്കൊപ്പം മാത്രം പ്രവര്‍ത്തിക്കാറുള്ളൂ  പുതുമുഖങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് പ്രതികരിച്ചത് എന്നായിരുന്നു ആയുഷ്മാന്‍ ഖുറാന വെളിപ്പെടുത്തിയത്. സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിന് ശേഷം സമൂഹമാധ്യമങ്ങളില്‍ ഏറെ ആളുകള്‍ പിന്തുടര്‍ന്നിരുന്ന  കരണ്‍ ജോഹര്‍ , ആലിയ ഭട്ട് അടക്കമുള്ളവര്‍ക്കെതിരെ വിമര്‍ശനം രൂക്ഷമാണ്.

സുശാന്ത് സിംഗിന്‍റെ മരണം: ബോളിവു‍ഡിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് മുംബൈ പൊലീസ്

മെസ്സേജിന് തിരിച്ചു മറുപടി അയക്കാത്തവരാണ് സുശാന്തിന്റെ വിയോഗത്തില്‍ പ്രതികരിക്കുന്നത് എന്ന് നടൻ അജി ജോണ്‍

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം കൊലപാതകം; ആരോപണവുമായി കുടുംബം

'സുശാന്ത് ആത്മഹത്യ ചെയ്യില്ല, മരുന്നുകള്‍ കണ്ടെത്തിയതില്‍ ദുരൂഹത': ആത്മമിത്രം സൂര്യ ദ്വിവേദി