Asianet News MalayalamAsianet News Malayalam

'ഞങ്ങടെ ബാഹുബലി ഇങ്ങനല്ല..' മെഴുക് പ്രതിമ കണ്ട് അമ്പരന്ന് പ്രഭാസ് ആരാധകർ, പൊല്ലാപ്പ് പിടിച്ച് മ്യൂസിയം

സം​ഗതി പൊല്ലാപ്പായതോടെ എത്രയും വേ​ഗം മെഴുക് പ്രതിമ നീക്കം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മ്യൂസികം അധികൃതർ.

Baahubali movie Prabhas statue in Mysore museum nrn
Author
First Published Sep 26, 2023, 9:22 PM IST

തെന്നിന്ത്യൻ സിനിമയെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്ക് മുന്നിൽ എത്തിച്ച സിനിമകളിൽ ഒന്നാണ് 'ബാഹുബലി'. പ്രഭാസ് എന്ന നടനെ മലയാളികൾ ഉൾപ്പടെ ഉള്ളവർ ഏറ്റെടുത്ത ചിത്രം. രണ്ട് റോളുകളിൽ പ്രഭാസിനെ ബി​ഗ് സ്ക്രീനിൽ കൊണ്ടുവന്ന് അത്ഭുതം സൃഷ്ടിച്ചത് രാജമൗലി ആണ്. ആദ്യഭാ​ഗം ബ്ലോക് ബസ്റ്റർ ഹിറ്റായതിന് പിന്നാലെ രണ്ടാം ഭാ​ഗവും രാജമൗലി പുറത്തിറക്കി. ഇതും പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. കാലങ്ങൾ എത്ര കഴിഞ്ഞാലും ചിത്രത്തിലെ കഥാപാത്രങ്ങൾ പ്രേക്ഷക മനസിൽ അങ്ങനെ തന്നെ തങ്ങിനിൽക്കുകയാണ്. ഈ അവസരത്തിൽ ബഹുബലി ആണെന്ന് പറഞ്ഞ് മെഴുക് പ്രതിമ സ്ഥാപിച്ച് പൊല്ലാപ്പിൽ ആയിരിക്കുകയാണ് ഒരു മ്യൂസിയം. 

മൈസൂരിലെ ഒരു മ്യൂസിയത്തിലാണ് 'ബഹുബലി മെഴുക് പ്രതിമ' പ്രത്യക്ഷപ്പെട്ടത്. എന്നാൽ പ്രഭാസുമായോ ബഹുബലിയുമായോ യാതൊരു ബന്ധവും പ്രതിമയ്ക്ക് ഇല്ലതാനും. ആകെ ഒരു സാമ്യം ഉള്ളത് പടച്ചട്ടയ്ക്ക് മാത്രമാണ്. ഇതിന്റെ ഫോട്ടോകൾ പുറത്തുവന്നതിന് പിന്നാലെ പ്രഭാസ് ആരാധകർ രം​ഗത്തെത്തി. ഇത് ഞങ്ങളുടെ ബഹുബലി അല്ല എന്നാണ് ഇവർ പറയുന്നത്. വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നതോടെ ബാഹുബലി സിനിമയുടെ നിർമാതാണ് ശോബു യര്‍ലഗഡ്ഡ പ്രതികരണവുമായി രം​ഗത്തെത്തി. 

തങ്ങളുടെ അനുവാദമോ അറിവോ ഇല്ലാതെയാണ് ഇങ്ങനെ ഒന്ന് നിർമിച്ചതെന്നും പകർപ്പവകാശ ലംഘനം ആയതിനാൽ പ്രതിമ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നും നിർമാതാവ് ട്വിറ്ററിലൂടെ അറിയിച്ചു. സം​ഗതി പൊല്ലാപ്പായതോടെ എത്രയും വേ​ഗം മെഴുക് പ്രതിമ നീക്കം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മ്യൂസികം അധികൃതർ എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

2180 പേർ, രാപ്പകലില്ലാത്ത കഠിനാധ്വാനം; 'കണ്ണൂർ സ്ക്വാഡ്' സർപ്രൈസുമായി മമ്മൂട്ടി

ബാഹുബലി ആദ്യഭാ​ഗം 2015ൽ ആണ് റിലീസ് ചെയ്തത്. ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ റാണ ദ​ഗുപതി, അനുഷ്ക ഷെട്ടി, തമന്ന, രമ്യ കൃഷ്ണൻ, നാസർ തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരന്നിരുന്നു. 2017ൽ ആയിരുന്നു രണ്ടാം ഭാ​ഗത്തിന്റെ റിലീസ്. ആദ്യഭാ​ഗത്തിൽ ഉണ്ടായിരുന്ന അഭിനേതാക്കൾ തന്നെ രണ്ടാം ഭാ​ഗത്തിനും നിറഞ്ഞാടിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios