ഡായ് ബംഗ്ലാവ് എന്ന സൂപ്പര്‍ ഹിറ്റ് ഷോയാണ് ആര്യയെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തിയത്. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലൂടെയും ആര്യ മലയാളികളുടെ ശ്രദ്ധ നേടി. ആരാധകരെപ്പോലെ ഹേറ്റേഴ്‌സിനെയും ആര്യ നേടിയെങ്കിലും ഷോയില്‍ ബഹുദൂരം മുന്നോട്ടുപോകാന്‍ കഴിഞ്ഞ ആര്യയ്ക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്. ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തിയതിനുശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആര്യ. ബിഗ് ബോസ് സുഹൃത്തുക്കളുമായുള്ള നിമിഷങ്ങളും വ്യക്തിപരമായ മറ്റു വിശേഷങ്ങളുമൊക്കെ ആര്യ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

താന്‍ ഉടനെതന്നെ പുത്തന്‍ യൂട്യൂബ് ചാനലുമായി എത്തുമെന്ന് അറിയിക്കുകയാണ് ആര്യയിപ്പോള്‍. ചാനലിന്റെ പേരോ, ആദ്യത്തെ അപ്ലോഡിന്റെ വിവരങ്ങളോ ഒന്നുംത്തന്നെ ആര്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആര്യയുടെ അടുത്ത കൂട്ടുകാരിയായ വീണ നായര്‍ യൂട്യൂബില്‍ സജീവമാണ്. ആര്യ താന്‍ യൂട്യൂബിലേക്ക് വരുന്നു എന്ന പോസ്റ്റ് ഇട്ടതില്‍, സ്വാഗതമെന്ന രീതിയില്‍ ഉമ്മയുടെ സ്‌മൈലിയാണ് വീണ കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ പെണ്ണെ വെയിറ്റിംഗ് എന്നുപറഞ്ഞ് വീണ ഇന്‍സറ്റഗ്രാം സ്റ്റോറിയും ഇട്ടിട്ടുണ്ട്.  ആര്യയുടെ പുതിയ ചുവടുവയ്പ്പിന് എല്ലാവരും ആശംസകള്‍ നേരുന്നുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)