Asianet News MalayalamAsianet News Malayalam

'നിന്നെ സിനിമയ്ക്ക് ആവശ്യമില്ല, വീട്ടുകാര്‍ക്ക് ആവശ്യമുണ്ട്'; സ്വപ്നകഥയിലെ മമ്മൂട്ടി, ബാലാജിയുടെ കുറിപ്പ്

മമ്മൂട്ടിയെ സ്വപ്നം കണ്ട കഥ സിനിമപോലെ രസകരമാക്കി കുറിച്ച് നടന്‍ ബാലാജി ശര്‍മ.  'ഡാ ബാലാജി നിന്നെ സിനിമയ്ക്കു ആവശ്യമില്ല പക്ഷെ വീട്ടുകാർക്ക് ആവശ്യമുണ്ട് മാറി നിന്നോ...പറഞ്ഞത് കേട്ടോ നിന്നെ സിനിമയ്ക്കു ഇതു പോലെയാണെങ്കിൽ ആരും വിളിക്കില്ല !"... 

Balaji Sarma's facebook post about dream with Mammootty
Author
Thiruvananthapuram, First Published Feb 26, 2020, 2:55 PM IST

ബിഗ് സ്ക്രീനിലൂടെയും മിനി സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ബാലാജി ശര്‍മ. താന്‍ കണ്ട ഒരു സ്വപ്നത്തെ സിനിമയിലെ രംഗങ്ങളെന്ന പോലെ വിവരിച്ച ബാലാജിയുടെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ജോഷിയെയും സ്വപ്നത്തില്‍ കാണുന്ന ബാലാജി മമ്മൂട്ടി നല്‍കിയ ഉപദേശങ്ങളും രസകരമായ രീതീയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കുറിപ്പില്‍.

ബാലാജിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

മമ്മൂക്കയുമായ് ഒരു കൂടിക്കാഴ്ച .......

Scene 1

രാവിലെ 3 മണിക്ക് എഴുന്നേറ്റു മൂനാം ദിനം നിർമ്മാല്യ ദർശനത്തിനായി പുറപ്പെടുന്നു . പത്നാഭ സ്വാമി ക്ഷേത്രം , ശ്രീകണ്ടേശ്വര ക്ഷേത്രം , പഴവങ്ങാടി ഗണപതി ., ആറ്റുകാൽ ദേവി എന്നിവരെ തൊഴുതു വണങ്ങി . പതിവ് ടീം കൂടെ . മനസ്സിൽ മുഴുവനും frustration ആയിരുന്നോ ? അർഹിക്കുന്ന അംഗീകാരം സിനിമയിൽ നിന്നും കിട്ടുന്നില്ല എന്ന കുത്തലുണ്ടോ ? സീരിയലിൽ ഇപ്പോൾ തകർക്കുന്നു എന്ന ഒരു സഹൃദയന്റെ കംമെന്റിന് ചിരി മറുപടിയായി നൽകി ഞാൻ തിരികെ എത്തി . യാത്രാമധ്യേയും സ്വപ്നങ്ങളും . ഏതുവരെയെങ്കിലും എത്തിയല്ലോ എന്നുമൊക്കെയുള്ള സംസാരങ്ങൾ കൊണ്ട് ആശ്വാസ വാക്കുകൾ കൊണ്ട് സമ്പന്നം .. വീട്ടിൽ എത്തി .. നല്ല ക്ഷീണം ..

Scene 2

ഒരു കൊച്ചു പടത്തിന്റെ ഷൂട്ടിങ്ങിനായിട്ടു കാട്ടിൽ പോയതാ .. അവിടെ വേറെയും പടങ്ങളുടെ ഷൂട്ടിംഗ് നടക്കുന്നു ... ആഹാ അടിപൊളി അവരെയൊക്കെ കാണാല്ലോ . നോക്കുമ്പോൾ ലാലേട്ടന്റെ പടത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു . ലാലേട്ടനെ കണ്ടു . കൂടുതൽ സുന്ദരനായിരുന്നു . താടി യൊക്കെ എടുത്തു , ഇപ്പൊ പഴയ ആ ലാലേട്ടൻ . ഞാൻ തിരക്കിനിടയിലൂടെ പതുകെ ആ കണ്ണുകൾ എന്നിൽ എത്താൻ പാകത്തിലുള്ള ദൂരത്തു നിന്നു .. അദ്ദേഹം എന്നെ കണ്ടു .. പതിവ് കള്ള ചിരി ... ഞാൻ ഓടി ചെന്ന് വിഷ് ചെയ്തു പറഞ്ഞു ലാലേട്ടാ ഇപ്പോൾ പഴയ ലാലേട്ടനായി അടിപൊളി .. ആണോ മോനെ ... ചിരി .. ഞാൻ അവിടെ നിന്നും മടങ്ങി .. കാട്ടിലൂടെ നടക്കുമ്പോൾ ജോഷിസാറിന്റെ ആക്ഷൻ സൗണ്ട് കേൾക്കുന്നു .. ഹൈ പൊറിഞ്ചു കഴിഞ്ഞു അടുത്ത പടവും തുടങ്ങിയോ ?? നോക്കുമ്പോൾ പൊറിഞ്ചു ലെഫ്റ്റ് ... ജോസ് കുറച്ചുകൂടെ ഉഷാറാവു എന്നൊക്കെയുള്ള കമാൻഡ് കേൾക്കുന്നു ... ശെടാ ഈ പടം കഴിഞ്ഞില്ലേ എന്ന് വിചാരിച്ചു നടക്കുമ്പോൾ പിറകിൽ ഒരു കൂട്ടം ആൾക്കാർ നമ്മളെ തള്ളി മാറ്റിക്കൊണ്ട് വരുന്നു . ഞാൻ തിരിഞ്ഞു നോക്കുമ്പോൾ the മെഗാസ്റ്റാർ മമ്മൂക്ക ... ഞാനും തള്ളലില് പെട്ട് മാറിയപ്പോൾ പോകുന്ന പോക്കിൽ മമ്മൂക്ക എന്നെ കണ്ടു .ആൾക്കാരോട് " ഡോ അതൊരു നടനാ ... അയാളെ തള്ളിയിടല്ലേ ... ഡാ ബാലാജി നിന്നെ സിനിമയ്ക്കു ആവശ്യമില്ല പക്ഷെ വീട്ടുകാർക്ക് ആവശ്യമുണ്ട് മാറി നിന്നോ ..... പറഞ്ഞത് കേട്ടോ നിന്നെ സിനിമയ്ക്കു ഇതു
പോലെയാണെങ്കിൽ ആരും വിളിക്കില്ല !" ഞാൻ അന്തം വിട്ടുപോയി .. അതെന്തു പറച്ചില്ല .. തള്ളലിൽ നിന്നും ഒഴിവായി ഞാൻ മമ്മൂക്കയുടെ പിറകെ വച്ച് പിടിച്ചു .,,, ഞാൻ ഓടി അടുത്ത് ചെന്ന് . മമ്മൂക്ക അപ്പോൾ ഒരു കസേരയിൽ ഇരുന്നു കഴിഞ്ഞു . വേറെ ഒരാളുമായി സംസാരത്തിലാ . ഞാൻ ഇടയിൽ കയറി . "മമ്മൂക്ക "... പതിയെ അറച്ചറച്ചു അദ്ദേഹത്തെ ഒന്ന് തൊട്ടു ....” ഛെ . ഒരാളുമായി സംസാരിക്കുന്നതിന്റെ ഇടക്കാനോ ഞോണ്ടുന്നെ “.. കൈ തട്ടി മാറ്റി . ഞാൻ അവിടെ തന്നെ നിന്നു . ഒരു അഞ്ചു മിനുട്ടു കഴിഞ്ഞപ്പോൾ "എന്താടാ " ഞാൻ : " അത് അത് ... മമ്മൂക്ക നേരെത്തെ പറഞ്ഞത് ... ഇങ്ങനെ യാണെങ്കിൽ നിന്നെ സിനിമയ്ക്കുവേണ്ട എന്നത് എന്നെ വേദനപ്പിച്ചു ... എന്തിനാ അങ്ങനെ പറഞ്ഞെ ? " അത് നീ തന്നെ ആലോചിക്കൂ ... എടാ സിനിമ നമുക്കാണ് വേണ്ടത് .. സിനിമയ്ക്കു ആരെയും വേണ്ട .ഞാൻ ലോകത്തിലെ ഏറ്റവും വലിയ താന്തോന്നിയാ ... പക്ഷെ അത് പണ്ട് .. ഇപ്പോൾ കാലം മാറി ... ഒരുപാടു പേരുണ്ട് .. കഴിവ് ഒരു മാനദണ്ഡ മല്ല ... Attitude അതാണ് കാര്യം ... നീ നിന്റെ attitude മാറ്റണം ... ഇറങ്ങി അന്വേഷിക്കണം ... കുറച്ചു കൂടെ ഡിപ്ലോമാറ്റിക് ആയി അപ്പ്രോച്ച് ചെയ്യാൻ പഠിക്കണം ... നിനക്കും വരും ഇടി വെട്ടു വേഷങ്ങൾ ... അല്ലാതെ frustration അടിച്ചാൽ നീ തോറ്റു പോവത്തെ ഒള്ളു ... മനസ്സിലായോ നിനക്ക് " ഞാൻ കരഞ്ഞില്ല എന്നേ ഉള്ളു ... തൊഴുതു ... കുറെ കാര്യങ്ങൾ അദ്ദേഹം പറഞ്ഞു തന്നു ... ഞാൻ എല്ലാം ശ്രദ്ധയോടെ കേട്ട് അവിടെ നിന്നു ...

Scene 3

ഞെട്ടി ഉണർന്ന ഞാൻ ### എന്റമ്മേ എന്തൊരു ഒറിജിനാലിറ്റി # ഇതൊക്കെ എന്നെ കൊണ്ട് എന്തിനാ കാണിച്ചേ ദൈവമേ .... സമയം നോക്കിയപ്പോൾ 7 30 .. ഐയ്യോ ഷൂട്ടിന് പോണമല്ലോ .. ഇന്നൊരു govt ad ഉണ്ട് . Ready ആവാം .. പക്ഷെ ഈ കണ്ടത് ആരോടെങ്കിലും പറയണം ...ആദ്യമായി fbyil എന്റെ കൂട്ടുകാരോട് ഇതു പങ്കു വച്ചാലോ എന്ന് തോന്നി .... അവരാണല്ലോ ചങ്കുകൾ ...

വാൽകഷ്ണം :: മലയാളത്തിൽ ടൈപ്പ് ചെയ്യാൻ മടിയുള്ള ഞാൻ ആദ്യമായി type ചെയ്തത് ,,,, മിന്നിച്ചേക്കണേ

Follow Us:
Download App:
  • android
  • ios