2020 ഫെബ്രുവരിയിൽ ആയിരുന്നു യുവനടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറീനും തമ്മിലുള്ള വിവാഹം. 

ദ്യ കൺമണിയെ കാത്തിരിക്കുകയാണ് യുവനടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറീനും. ഇരുവർക്കുമായി സുഹൃത്തുക്കൾ ചേർന്ന് അടുത്തിടെ ബേബി ഷവറും ഒരുക്കിയിരുന്നു. ഇപ്പോഴിതാ, ബേബി ഷവറിനിടെ പകർത്തിയ ഏതാനും ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ബാലു. 

"ആൺകുട്ടിയോ പെൺകുട്ടിയോ ആവട്ടെ,നീയൊരുപാട് സന്തോഷം കൊണ്ടുവരും”എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ബാലു കുറിച്ചു. നടൻ ആസിഫ് അലി കുടുംബസമേതം ബേബി ഷവറിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

View post on Instagram

നിറവയറുമായി നില്‍ക്കുന്ന എലീനയ്ക്കരികിലുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കഴിഞ്ഞ ജനുവരിയിലാണ് താനൊരു അച്ഛനാവാൻ പോവുന്നുവെന്ന വാർത്ത ബാലു ആരാധകരുമായി പങ്കുവച്ചത്. 2021 മേയിലാണ് കുഞ്ഞതിഥി എത്തുകയെന്നും ബാലു കുറിച്ചിരുന്നു. 2020 ഫെബ്രുവരിയിൽ ആയിരുന്നു യുവനടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറീനും തമ്മിലുള്ള വിവാഹം. നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വർഗീസ്.