ബഡായി ബംഗ്ലാവ് താരം ആര്യ മുതല്‍ സോഷ്യല്‍മീഡിയ താരം അശ്വന്ത് കോക്ക് വരെ നിരവധി പേരുകളാണ് ബിഗ്  ബോസ് സീസണ്‍ രണ്ടിലേക്കായി സോഷ്യല്‍ മീഡിയ സജസ്റ്റ് ചെയ്യുന്നത്. എന്നാല്‍ പലരും സജസ്റ്റ് ചെയ്ത ടിക് ടോക് താരം ഫുക്രു അഥവാ കൃഷ്ണജീവിന്‍റെ പേരാണ് ബിഗ് ബോസ് ആദ്യ സീസണ്‍ താരം ബഷീര്‍ ബഷിക്ക് നിര്‍ദേശിക്കാനുള്ളത്.

ഫുക്രു നല്ലൊരു മത്സരാര്‍ത്ഥിയായിരിക്കുമെന്ന് ബഷീര്‍ പറയുന്നു. ബിഗ് ഹൗസില്‍ ഫുക്രു നല്ലൊരു രസികനായിരിക്കുമെന്നും ബഷീര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറ‍ഞ്ഞു.  വരുന്ന മത്സരാര്‍ത്ഥികള്‍ക്കുള്ള ഉപദേശമായി ബഷീര്‍ പറയുന്നതില്‍ ആദ്യത്തേത് ക്ഷമയുള്ളവരായിരിക്കുക എന്നതാണ്. എന്തും സഹിക്കാന്‍ നിങ്ങള്‍ തയ്യാറാവണം. ബിഗ് ഹൗസില്‍ അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം നേടാമെന്ന് നിങ്ങള്‍ കരുതരുത്.

എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായിരുന്നു അത്. എനിക്ക് സ്വപ്നം പോലെയായിരുന്ന ബിഗ് ഹൗസ്. രണ്ട് ഭാര്യമാരുണ്ടെന്നതുകൊണ്ടുതന്നെ  ഒരു പെണ്‍കോന്തനെന്ന ഇമേജായിരുന്നു തനിക്ക്. എന്നാല്‍ ബിഗ് ബോസിന് ശേഷം അവരെന്നെ തിരിച്ചറിയുകയും കുടുംബ പ്രേക്ഷര്‍ തന്നെ സ്നേഹിക്കുകയും ചെയ്യുന്നുവെന്നുവെന്നും ബഷീര്‍ പറയുന്നു. മോഡലായി തുടങ്ങിയ ബഷീര്‍ ഇപ്പോള്‍ ബിസിനസുമായി തിരക്കിലാണ്. സ്വന്തമായി വെബ് സീരീസും ബഷീര്‍ ചെയ്യുന്നുണ്ട്.