വലിയ ആരാധകരുള്ള കഥാപാത്രങ്ങൾക്ക് 'ഋഷിയ' എന്നാണ് പുതിയ വിളിപ്പേര്

ഏഷ്യാനെറ്റ് പരമ്പര 'കൂടെവിടെ'യിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിത അഞ്ജിയുമാണ്. ഋഷി, സൂര്യ എന്നിവരുടെ മനോഹരമായ ക്യാമ്പസ് പ്രണയവും അതിന്‍റെ മുന്നോട്ടുള്ള പ്രയാണവുമാണ് പരമ്പര പറയുന്നത്. കുറച്ചു നാളുകൾ കൊണ്ടുതന്നെ പ്രേക്ഷകരുടെ മനം കവരാൻ പരമ്പരയ്ക്ക് സാധിച്ചു.

View post on Instagram

പരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യത പോലെ തന്നെ അൻഷിതയ്ക്കും വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷൻ വിശേഷങ്ങൾ പങ്കുവെക്കാറുള്ള അൻഷിത ഇപ്പോഴിതാ ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്.

പരമ്പര പരസ്പരം പറയാത്ത പ്രണയത്തിന്‍റെ കഥപറയുമ്പോൾ, രസകരമായ റെമാന്‍റിക് ഫോട്ടോഷൂട്ടുകളാണ് താരം പങ്കുവച്ചിരിക്കുന്നത്. മുന്‍പും റീലുകളിലൂടെയും ചിത്രങ്ങളിലൂടെയും റിഷിയും സൂര്യയും ഒന്നിച്ചുള്ള റൊമാൻസ് ആരാധകർക്ക് മുമ്പിലെത്തിയിരുന്നു. 

View post on Instagram

ഏതായാലും വലിയ ആരാധകരുള്ള കഥാപാത്രങ്ങൾക്ക് 'ഋഷിയ' എന്നാണ് പുതിയ വിളിപ്പേര്. സീത എന്ന പരമ്പരയിലൂടെ മലയാളിക്ക് പരിചിതനായ താരമാണ് ബിപിന്‍ ജോസ്. പരമ്പരയിലെ നായികാ കഥാപാത്രം അന്‍ഷിത 'കബനി' എന്ന പരമ്പരയിലൂടെ ജനമനസ് കീഴടക്കിയിരുന്നു.

View post on Instagram
View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona