ബിഗ്ബോസ് മലയാളം രണ്ടാം സീസണിലെ ആരാധകരുടെ പ്രിയങ്കരിയായ മത്സരാര്‍ത്ഥിയാണ് വീണ നായര്‍. മികച്ച പ്രകടനമാണ് വീണ ബിഗ്ബോസ് വീട്ടില്‍ കാഴ്ചവെച്ചത്. രണ്ടാം സീസണ്‍ ബിഗ് ബോസിലെത്തിയ വീണ വലിയൊരു ആരാധകക്കൂട്ടത്തെയും സ്വന്തമാക്കിയാണ് പുറത്തിറങ്ങിയത്. തുടര്‍ന്ന് ആരാധകരുമായി നിരന്തരം സംവദിക്കാന്‍ താരം സമയം കണ്ടെത്താറുണ്ട്.

സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് വീണ. കയ്യുകള്‍ക്ക് വെള്ള ലൈന്‍സുള്ള, ബ്ലാക്ക് ഫ്രോക്കിലാണ് വീണയുള്ളത്. ഫ്രോക്കിനുപിന്നിലായി ഒരു വീ കട്ട് നെക്കുമുണ്ട്. റോസ് കളറിലുള്ള ഷൂവും, കറുത്ത കൂളിംങ് ഗ്ലാസും ഫ്രോക്കുമിട്ട ഫോട്ടോയെ വീണതന്നെ പറയുന്നത് പരിഷ്‌ക്കാരി എന്നാണ്.

'ഇങ്ങു ദുഫായില്‍ മണലാരണ്യത്തില്‍ നിന്നും പരിഷ്‌കാരി വീണ.. എന്ന് ഒപ്പ്'  എന്ന ക്യാപ്ഷനോടെയാണ് വീണ ചിത്രം പങ്കുവച്ചിരിക്കുന്നത്.  'പിന്നല്ല.. ആരാന്നാ...' എന്നാണ് ചിത്രത്തിന് ആര്യ കമന്റ് ചെയ്തിരിക്കുന്നത്. കറുത്ത ഫ്രോക്കിനു മുകളില്‍ ഡെനിം കോട്ടിട്ട വീണയുടെ ചിത്രം അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെയാണ് വീണയുടെ പുതിയ ഫ്രോക്ക്.