ബിഗ്‌ബോസ് മലയാളം രണ്ടാംസീസണിലുടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് വീണ നായര്‍. മത്സരാര്‍ത്ഥിയെന്ന നിലയില്‍ മികച്ച പ്രകടനമാണ് വീണ ബിഗ്‌ബോസ് വീട്ടില്‍ കാഴ്ചവെച്ചത്. രണ്ടാം സീസണ്‍ ബിഗ് ബോസിലെത്തിയ വീണ വലിയൊരു ആരാധകക്കൂട്ടത്തെയും സ്വന്തമാക്കിയാണ് പുറത്തിറങ്ങിയത്.

സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമെല്ലാം ആരാധകര്‍ വൈറലാക്കാറുമുണ്ട്. കഴിഞ്ഞ ദിവസം വീണ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനും കുറിപ്പിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. താരത്തിന്റെ പുതിയ ലുക്കും ആരാധകര്‍ ചര്‍ച്ചയാക്കി.


'ഓരോ ദിവസവും ഓരോ നല്ല പ്രതീക്ഷകളാണ്, ചിന്തകളാണ്, അത് തന്നെയാണ് നമ്മളെ എല്ലാരെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും,എല്ലാം ചിരിയോടെ നേരിടാന്‍ ഉള്ള ഒരു മനക്കരുത്ത് മാത്രം മതി. പിന്നെ അങ്ങ് പോക്കോളും... ഒരുപാട് ആഗ്രഹിക്കുക, ശ്രമിക്കുക ഒന്നും കൈവിട്ടുപോവില്ല അത് നമ്മളിലേക്ക് തന്നെ വരും.' എന്ന കുറിപ്പിനോടൊപ്പമാണ് കറുത്ത ഫ്രോക്കിനു മുകളിലായി ഡെനിം ഓവര്‍ക്കോട്ട് ധരിച്ച തന്റെ പുതിയ ചിത്രം വീണ പങ്കുവച്ചിരിക്കുന്നത്. മെലിയാനുള്ള സീക്രട്ട് പറഞ്ഞുതരുമോ എന്നാണ് ആരാധകര്‍ വീണയോട് കമന്റായി ചോദിക്കുന്നത്.