ഒരുപാട് പേരാണ് ആര്യയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. ബിഗ്‌ബോസില്‍നിന്നും തിരികെയെത്തിയ ആര്യ സോഷ്യല്‍മീഡിയയില്‍ സജീവമാണ്

ബംഗ്ലാവിലൂടെ വീട്ടിലെത്തിയ മലയാളിയുടെ ഇഷ്ടതാരമാണ് ആര്യ എന്നാണ് ആരാധകര്‍ പറയാറ്. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം പ്രേക്ഷകരുടെ മനസ്സിലിടം പിടിക്കുന്നതെങ്കിലും, 2006 മുതല്‍ ആര്യ മിനി സ്‌ക്രീനുകളില്‍ സജീവമായിരുന്നു. മലയാളം തമിഴ് ഭാഷകളിലെ പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഒട്ടനവധി സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ താരമുണ്ടായിരുന്നു. കഴിഞ്ഞദിവസം ആര്യ പങ്കുവച്ച ഫോട്ടോയ്ക്കായിരുന്നു, തീര്‍ത്തും പരിഹാസം നിറഞ്ഞ കമന്റുമായി ഒരാളെത്തിയത്, എന്നാല്‍ കമന്റിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി താരമെത്തിയതോടെ എല്ലാവരും ആര്യയ്ക്ക് കയ്യടിക്കുകയായിരുന്നു.

'ഓരോ ദിവസവും നമ്മള്‍ കൂടുതല്‍ ശക്തമാകുക, കൂടുതല്‍ ധീരരാകുക' എന്നുപറഞ്ഞാണ് ആര്യ ഇന്‍സ്റ്റാഗ്രാമില്‍ തന്റെ ഫോട്ടോ ഫോട്ടോ പങ്കുവച്ചത്. പിന്നാലെതന്നെ നല്ല കുറെയേറെ കമന്റുകളുടെകൂടെ ചില ആളുകള്‍ മോശം കമന്റുമായെത്തി, ഒരാളുടെ ചോദ്യം 'അണ്‍ഫോളോ ചെയ്തിട്ടും ഈ വിഷപാമ്പ് വീണ്ടും വന്നോ' എന്നായിരുന്നു. താമസിയാതെതന്നെ കമന്റിന് മറുപടിയുമായി ആര്യയെത്തി, 'ഓ അണ്‍ഫോളോ ബട്ടണ്‍ വര്‍ക്കാകുന്നില്ല, അത് കഷ്ടമായിപ്പോയി, കാര്യമാക്കണ്ട, എന്‍റെ ബ്ലോക്ക് ബട്ടണ്‍ നന്നായി വര്‍ക്കാകുന്നുണ്ട്' എന്നാണ് ആര്യ കമന്റ് നല്‍കിയത്.

View post on Instagram

ഒരുപാടുപേരാണ് ആര്യയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. ബിഗ്‌ബോസില്‍നിന്നും തിരികെയെത്തിയ ആര്യ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ബിഗ്‌ബോസില്‍ നിന്നും തിരികെയെത്തിയ എല്ലാവരുടേയും പോസ്റ്റുകളില്‍ സമീപകാലത്ത് മോശം കമന്റുകള്‍ തുടര്‍ക്കഥയായിരിക്കുകയാണ്.