ബിഗ് ബോസ് സീസൺ രണ്ടിന് ശേഷം മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് വീണ. ബിഗ് ബോസിൽ നിന്ന് പുറത്തായതിന് പിന്നാലെ തന്നെ ദൂബായിൽ കണ്ണേട്ടന്റെ അടുത്തേക്ക് പറക്കുകയായിരുന്നു വീണ. പിന്നീട് മറ്റു താരങ്ങൾ പുറത്തിറങ്ങിയപ്പോൾ ലോക്ക്ഡൌണായി. പിന്നാലെ എല്ലാവരും ഒത്തുകൂടിയപ്പോഴും വീണയുണ്ടായിരുന്നില്ല. 

ഇപ്പോഴിതാ അതിന്റെ പരിഭവമെല്ലാം തീർത്ത് ഒത്തുകൂടിയിരിക്കുകയാണ് ആര്യയും വീണയും ഫുക്രുവും പിന്നെ എലീനയും. ആര്യയുടെ പിറന്നാൾ ആഘോഷിച്ചാണ് ഇവരുടെ സംഗമം.  ദുബായിൽ ഷോയ്ക്കായി എത്തിയ ആര്യ തിരിച്ചുപോരുന്നതിനു മുമ്പ് 13നുള്ള പിറന്നാൾ ആഘോഷം 12ന് തന്നെ നടത്തുകയായിരുന്നു ഇവർ.

ഏറെ സർപ്രൈസായാണ് ആര്യക്ക് പിറന്നാൾ സമ്മാനം ഒരുക്കിയത്. പിറന്നാൾ ആഘോഷത്തിനായി ഫുക്രുവും എലീനയും ദുബായിലെത്തി. എന്നാൽ ഈ വിവരം ആര്യയെ അറിയിക്കാതെ സർപ്രൈസ് നൽകുകയായിരുന്നു. ഏറെ വൈകാരികമായാണ് പിറന്നാൾ സർപ്രൈസിന് ആര്യ മറുപടി പറയുന്നത്.