ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം പ്രേക്ഷകരുടെ മനസ്സിലിടം പിടിക്കുന്നതെങ്കിലും, 2006 മുതല്‍ ആര്യ മിനി സ്‌ക്രീനുകളില്‍ സജീവമായിരുന്നു ആര്യ. മലയാളം തമിഴ് ഭാഷകളിലെ പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഒട്ടനവധി സിനിമയിലും  ആര്യ വേഷമിട്ടിട്ടുണ്ട്. ബിഗ്‌ബോസ് മലയാളത്തിലൂടെയാണ് ആര്യയെ മലയാളി അടുത്തറിയുന്നത്.. ബിഗ്ബോസ്  അവസാനിപ്പിച്ചപ്പോൾ താരങ്ങള്‍ നേരെ ക്വറന്റീനിലേക്കാണ് പോയത്. കൂടാതെ ആരേയും വീണ്ടും കാണാനാകാതെ ലോക്ക്ഡൗണും. കുടുംബാംഗങ്ങളെ കാണാതിരിക്കുന്നതിലെ സങ്കടം ബിഗ്ബോസ് വീട്ടിലെ എല്ലാവരും പങ്കുവയ്ക്കാറുമുണ്ട്.

മകളായ ഖുശിയെകാണാന്‍ ഫുക്രു വന്നതിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ ആര്യ. 'ബേബി ഖുശിയും, അവളുടെ പ്രിയങ്കരനായ ഫുക്രുവും. അവളുടെ മുഖത്തുള്ള സന്തോഷം എല്ലാം പറയും. ആദ്യമായി ഖുശി അവളുടെ ബിഗ് ബ്രദറിനെ കണ്ടപ്പോള്‍.' എന്നുപറഞ്ഞാണ് ആര്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. അലീന പടിക്കല്‍, രഘു, ആര്‍.ജെ സൂരജ് തുടങ്ങിയ ഒരുപാട് ആളുകളാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്.

ലോക്ക്ഡൗണ്‍ ഇളവുകള്‍ കിട്ടിയപ്പോള്‍ ബിഗ്‌ബോസ് അംഗങ്ങളെല്ലാംതന്നെ വീണ്ടും കണ്ടുമുട്ടുന്ന തിരക്കിലാണ്. അതിന്റെ ചിത്രങ്ങളും ആര്യ കഴിഞ്ഞദിവസം പങ്കുവച്ചിരുന്നു. എല്ലാവരേയും വീണ്ടും ഒരുമിച്ചുകണ്ടതിന്റെ സന്തോഷവും ആരാധകര്‍ കമന്റായി അറിയിക്കുന്നുണ്ട്.