അമൃതയും അഭിരാമിയും സുജോയും രഘുവും വീണ്ടും ഒന്നിച്ചിരിക്കുകയാണ്

അമ്പതാം ദിവസം മുതല്‍ ബിഗ് ബോസ് സീസണ്‍ രണ്ടില്‍ സംഭവിച്ച മാറ്റങ്ങള്‍ ഏറെ രസകരമായിരുന്നു. കണ്ണ് രോഗത്തെ തുടര്‍ന്ന് പുറത്തേക്ക് പോയ സുജോ, അലസാന്‍ഡ്ര, രഘു തുടങ്ങിയവര്‍ ഷോയിലേക്ക് തിരിച്ചെത്തി. എന്നാല്‍ പിന്നാലെ രണ്ട് പേര്‍ കൂടി ഷോയിലേക്കെത്തി. ഗായികാ സഹോദരിമാരായ അമൃതയും അഭിരാമിയുമായിരുന്നു അത്. അക്കൂട്ടത്തില്‍ ഏറ്റവും നല്ല സുഹൃത്തുക്കളായി വളര്‍ന്നുവന്നത് ഗായിക സഹോദരിമാരും രഘുവും സുജോയും രജിത് കുമാറുമായിരുന്നു. അപ്രതീക്ഷിതമായി രജിത് കുമാര്‍ പുറത്തായപ്പോഴും ഇവരുടെ സൗഹൃദം തുടര്‍ന്നു.

View post on Instagram

ഇപ്പോഴിതാ അമൃതയും അഭിരാമിയും സുജോയും രഘുവും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. ലോക്ക് ഡൗണ്‍ കാലത്തും ഇവര്‍ ഒന്നിച്ചത് വീഡിയോ കോളിലൂടെയാണ്. അമൃതയാണ് വീഡിയോ കോള്‍ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചിരിക്കുന്നത്. ഇവരെ മിസ് ചെയ്യാന്‍ വയ്യ എന്നാണ് ചിത്രത്തിന്‍ അമൃത കുറിപ്പായി നല്‍കിയിരിക്കുന്നത്. നിരവധി പേരാണ് യഥാര്‍ത്ഥ സൗഹൃദം തുടരണമെന്ന് പറഞ്ഞും ആശംസകളറിയിച്ചും എത്തുന്നത്.