ബിഗ്‌ബോസ് മലയാളം രണ്ടാംസീസണിലുടെ ആരാധകരുടെ പ്രിയംങ്കരിയായ താരമാണ് വീണാ നായര്‍. താരത്തിന്റെ വൈകാരികമായ ഇടപെടലുകള്‍ ട്രോളന്മാരെ വളരെയധികം താരത്തിനുനേരെ തിരിച്ചെങ്കിലും, മത്സരാര്‍ത്ഥിയെന്ന നിലയില്‍ വളരെ മികച്ച മത്സരമാണ് താരം കാഴ്ചവെച്ചത്. താരത്തിനേക്കാള്‍ പോപ്പുലര്‍ ആയത് താരത്തിന്റെ മകന്റെ പേരാണ് എന്നും പറയാം. അമ്പുച്ചന്‍ എന്ന പേര് മലയാളികള്‍ക്കെല്ലാം ഇന്ന് സുപരിചിതമാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം പങ്കുവച്ച ഫോട്ടോയും ക്യാപ്ഷനുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഒരായിരം കഥകള്‍ ഒരു ചിരിയില്‍ ഒതുക്കുന്ന ചിലരും...ഇപ്പളത്തെ ഈ വിഷമങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും എല്ലാം വേഗം അവസാനം ഉണ്ടാവട്ടേയ്, പ്രാര്‍ഥിക്കാം. എന്നുപറഞ്ഞാണ് തന്റെ ചിരിക്കുന്ന ഫോട്ടോ വീണ പങ്കുവച്ചത്. ഫോട്ടോയ്ക്ക് കമന്റ് നല്‍കിയ പലരും ചോദിക്കുന്നത് അമ്പുച്ചന്റെ വിശേഷങ്ങളാണ്. അമ്പുച്ചന്റെ പാട്ട് ഞങ്ങള്‍ക്കും ഒന്നു കേള്‍പ്പിച്ചു തരാമോ, അമ്പുച്ചന് സുഖാണോ, നിങ്ങള്‍ ഇത്ര സില്ലിയാണെന്നറിഞ്ഞത് ബിഗ്‌ബോസില്‍ എത്തിയപ്പോഴാണ് എന്നെല്ലാമാണ് ആരാധകരുടെ കമന്റുകള്‍.

പാട്ട് ഡാന്‍സ് മിമിക്രി ചാക്യാര്‍കൂത്ത് തുടങ്ങി താരത്തിന്റെ മേഖലകള്‍ വളരെ വലുതാണ്. ഇതെല്ലാം മലയാളികള്‍ അറിഞ്ഞത് വീണ ബിഗ്‌ബോസില്‍ എത്തിയതില്‍പിന്നെയാണ്. എന്നാല്‍ താരത്തിനെ മലയാളിക്ക് സുപരിചിതയാക്കിയത് തട്ടീം മുട്ടീം എന്ന ഹാസ്യപരമ്പരയിലെ കോകിലയിലൂടെയാണ്. മലയാളസിനിമയിലും താരം ഒഴിച്ചുകൂടാനാകാത്ത കുറച്ച് കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുണ്ട്.