ബിഗ്‌ബോസ് മലയാളം രണ്ടാം സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു വീണ നായര്‍. മിനിസ്‌ക്രീനില്‍ നിന്ന് സിനിമയിലെത്തിയ വീണ ബിഗ് ബോസ് പ്ലാറ്റ്‌ഫോമില്‍ നിന്നും നിരവധി പുതിയ ആരാധകരെ നേടിയിട്ടുണ്ട്. കഴിഞ്ഞദിവസം തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയാണ് ഇപ്പോള്‍ താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

'ചേഞ്ച് വേണമത്രേ ചേഞ്ച് ' , അടി'മുടി' മാറ്റം എന്നു പറഞ്ഞാണ് വീണ തന്റെ യൂട്യൂബ് ചാനലിലൂടെ പുതിയ ലുക്ക് മാറ്റം പങ്കുവച്ചിരിക്കുന്നത്. തന്റെ മുടിയെപ്പറ്റി ആര്‍ക്കും നല്ല അഭിപ്രായമല്ലെന്നും, കാണുന്നിടത്തുവച്ച് ആളുകള്‍ ചോദിക്കുന്നത് മുടിയെ പറ്റിയാണെന്നുമാണ് വീണ പറയുന്നത്. എന്നാല്‍ ആ പ്രശ്‌നമങ്ങ് മാറ്റാമെന്ന് കരുതിയെന്നാണ് വീണ പറയുന്നത്.

ചുരുണ്ടിരുന്ന മുടിയെ വീണ മനോഹരമായി നീട്ടിയെടുക്കുന്നതാണ് വീഡിയോ എന്നുപറയാം. അടിപൊളി ആയിട്ടുണ്ടെന്നാണ് എല്ലാവരുംതന്നെ വീണയോട് പറയുന്നത്. കൂടാതെ തട്ടീം മുട്ടീം പരമ്പരയില്‍ കാണാത്തതിന്റെ സങ്കടവും, ഇനിയെന്നാണ് പരമ്പരയിലേക്ക് എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.