സ്നേഹിക്കുന്നവരെ വളരെ വൈകാരികമായി സമീപിക്കുന്ന വീണയെ ബിഗ് ബോസ്  സീസൺ രണ്ടിലൂടെയാണ് പ്രേക്ഷകർ തിരിച്ചറിഞ്ഞത്. തന്റെ പ്രിയപ്പെട്ടവരോട് ചെറിയ കാര്യത്തിന് പിണങ്ങുകയും ഇണങ്ങുകയും സ്നേഹിക്കുകയും ചെയ്യുന്ന വീണയായിരുന്നു അവിടെ. അതിന്റെ പേരിൽ പലപ്പോഴും കണ്ണ് നിറയ്ക്കുന്നതും ബിഗ് ബോസിൽ കാണാമായിരുന്നു.  താൻ സ്വന്തം ചേച്ചിയെ പോലെ കാണുന്ന ബന്ധു മരിച്ച വേദനയിലാണ് വീണ ഇപ്പോൾ.  കഴിഞ്ഞ ദിവസമാണ് വീണ ഇത് സംബന്ധിച്ച് ഒരു വൈകാരിക കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. നാട്ടിൽ വരാനാകാത്ത വിഷമവും വീണ പങ്കുവയ്ക്കുന്നു...

കുറിപ്പിങ്ങനെ...

സൈജ ചേച്ചി... ഈ ചിരി ഇനി എങ്ങനാ ഞാൻ കാണുക.... ഒന്നും പറയാതെപോയെ കളഞ്ഞല്ലോ... എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ വേദന തരുന്ന മറ്റൊരു ദിവസമായിരുന്നു ഇന്നലെ. രണ്ട് ജൂലൈ 2020. 2020 ശാപം നിറഞ്ഞ, ഒരുപാട് വേദനകൾ വേർപാടുകൾ തന്ന വർഷമാണ്... 

അതിലെനിക്ക് സഹിക്കാവുന്നതിലപ്പുറമാണ് സൈജച്ചേച്ചി ഞങ്ങളെ വിട്ടുപോയത്. ഇന്നലത്തെ ദിവസം ഡിലീറ്റ് ബട്ടൺ ഉണ്ടായിരുന്നു എങ്കിൽ ഡിലീറ്റ് ചെയ്തേനെ.... ഞാനെന്നാ പറയുക സൈജച്ചേച്ചി. എന്റെ അമ്മുകുട്ടനെയും, ഷണ്മുഖനെയും, നന്ദുനേയും, കൊച്ചുമോൻ ചേട്ടനെയും എന്നാ പറഞ്ഞു ആശ്വസിപ്പിക്കും.... 

നാട്ടിലേക്കു വരാൻ പറ്റാതെ ഒന്ന് കാണാൻ സാധിക്കാതെ ഒന്നും പറയാതെ പോയി..... ജീവിതത്തിൽ ഇത്രയും വേദനിച്ചിട്ടില്ല...എന്റെ അച്ഛന്റെയും അമ്മയുടെയും വേർപാടിന് ശേഷം ഇത്രയധികം മനസു വേദനിച്ചിട്ടില്ല. ...കണ്ണന്റെ ചേട്ടത്തിയമ്മയുടെ സ്‌ഥാനമാണ് എന്റെ സൈജച്ചേച്ചിക്.. 

ഓരോ വട്ടവും നാട്ടിലെത്തുമ്പം അവിടെത്തും... ഇനി ചേച്ചിയെപ്പോലെ അങ്ങനെ സ്നേഹിക്കാൻ.. ഈശ്വരാ.. ഇതു വല്ലാത്ത ഒരു ചെയ്തതായി പോയി. ഏറ്റവും നല്ല ആള്കാരെ ഈശ്വരൻ നേരത്തെ വിളിക്കും പോലും... പക്ഷെ, ഇത്‌ വേണ്ടിയിരുന്നില്ല.

 
 
 
 
 
 
 
 
 
 
 
 
 

സൈജ ചേച്ചി... ഈ ചിരി ഇനി എങ്ങനാ ഞാൻ കാണുക.... ഒന്നും പറയാതെപോയെ കളഞ്ഞല്ലോ... എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ വേദന തരുന്ന മറ്റൊരു ദിവസമായിരുന്നു ഇന്നലെ.2nd ജൂലൈ 2020. 2020 ശാപം നിറഞ്ഞ, ഒരുപാട് വേദനകൾ വേർപാടുകൾ തന്ന വർഷമാണ്... അതിലെനിക്ക് സഹിക്കാവുന്നതിലപ്പുറമാണ് സൈജച്ചേച്ചി ഞങ്ങളെ വിട്ടുപോയത്. ഇന്നലത്തെ ദിവസം delete ബട്ടൺ ഉണ്ടായിരുന്നു എങ്കിൽ delete ചെയ്തേനെ.... ഞാനെന്ന പറയുക സൈജച്ചേച്ചി. എന്റെ അമ്മുകുട്ടനെയും, ഷണ്മുഖനെയും, നന്ദുനേയും, കൊച്ചുമോൻ ചേട്ടനെയും എന്നാ പറഞ്ഞു ആശ്വസിപ്പിക്കും.... നാട്ടിലേക്കു വരാൻ പറ്റാതെ ഒന്ന് കാണാൻ സാധിക്കാതെ ഒന്നും പറയാതെ പോയി..... ജീവിതത്തിൽ ഇത്രെയും വേദനിചിട്ടില്ല...എന്റെ അച്ഛന്റെയും അമ്മയുടെയും വേര്പാടിന് ശേഷം ഇത്രയധികം മനസു വേദനിച്ചിട്ടില്ല. ...കണ്ണന്റെ ചേട്ടത്തിയമ്മയുടെ സ്‌ഥാനമാണ് എന്റെ സൈജച്ചേച്ചിക്.. ഓരോ വട്ടവും നാട്ടിലെത്തുമ്പം അവിടെത്തും... ഇനി ചേച്ചിയെപ്പോലെ അങ്ങനെ സ്നേഹിക്കാൻ............... ഈശ്വരാ..............ഇതു വല്ലാത്ത ഒരു ചെയ്തതായി പോയി.... ഏറ്റവും നല്ല ആള്കാരെ ഈശ്വരൻ നേരത്തെ വിളിക്കും പോലും... but ഇത്‌ വേണ്ടിയിരുന്നില്ല.. #rip #sisterlove ##missingyou #myfamily

A post shared by veena nair (@veenanair143) on Jul 3, 2020 at 7:32am PDT